Friday May 25, 2018
Latest Updates

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നാട്ടുമീനിന്റെ രുചി വിളമ്പാനിറങ്ങി ശ്രദ്ധേയനാകുന്ന സിവില്‍ എഞ്ചിനിയര്‍ !

അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നാട്ടുമീനിന്റെ രുചി വിളമ്പാനിറങ്ങി ശ്രദ്ധേയനാകുന്ന സിവില്‍ എഞ്ചിനിയര്‍ !

മലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് മീന്‍.അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മറ്റേത് വിഭവവും നാട്ടിലെ രുചിയ്ക്ക് തന്നെ ഇവിടെ ലഭിച്ചെങ്കിലും പച്ചമീനിനു മാത്രം അത്തരം ലഭ്യത ഇല്ലാതായതാണ് തൊടുപുഴ കാളിയാര്‍ സ്വദേശിയായ തെക്കേക്കര റോമി ജോര്‍ജിനെ അത്തരമൊരു ബിസിനസിന്റെ സാധ്യതകളെക്കുറിച്ച് ചിന്തിപ്പിച്ചത്.

ഒരു സിവില്‍ എഞ്ചിനിയര്‍ ‘മീന്‍ ബിസിനസിലേയ്ക്ക്’മാറി ചിന്തിച്ചപ്പോള്‍ ആദ്യമെങ്കിലും കുറേപ്പേര്‍ എതിര്‍പ്പുമായെത്താതിരുന്നില്ല.ബന്ധുക്കളും സുഹൃത്തുക്കളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.പക്ഷെ ബിസിനസിനു ശക്തമായ അടിത്തറയിടാനുള്ള ശ്രമങ്ങള്‍ക്കായി അല്‍പ്പം കൂടുതല്‍ സമയം കൂടി മാറ്റിവെയ്‌ക്കേണ്ടി വന്നെങ്കിലും പദ്ധതിയില്‍ നിന്നും പിന്‍വാങ്ങാന്‍ റോമി തയാറായിരുന്നില്ല.
ഗവേഷണം!
അയര്‍ലണ്ടില്‍ ഇത്രയേറെ ജനങ്ങള്‍ ഉണ്ടെങ്കിലും,മത്സ്യസമ്പത്തിനാല്‍ സമൃദ്ധമായിട്ട് പോലും ഒരു നല്ല മീന്‍ മാര്‍ക്കറ്റ് ഇല്ലാത്തത് അത്ഭുതകരമായ അനുഭവം ആയിരുന്നു.മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ ചുരുങ്ങിയ വിലയ്ക്ക് മീന്‍ ലഭ്യമാക്കാന്‍ ആശ്രയിച്ചിരുന്ന ഹൌത്തിലെ മത്സ്യ സംസ്‌കരണ ഫാക്ടറികളിലെത്താന്‍ ദൂരസ്ഥലത്തുള്ളവര്‍ക്ക് യാത്രക്ലേശവും സമയനഷ്ടവും അനുഭവിക്കേണ്ടിയിരുന്നു.ഹൌത്തില്‍ നിന്നോ ,കടകളില്‍ നിന്നോ വാങ്ങുന്ന മത്സ്യങ്ങളാവട്ടെ മലയാളിയുടെ നാവിലെ രുചിമുകിളങ്ങള്‍ക്ക് അന്യവും ആയിരുന്നു.സീബാസും ,സീബ്രീമുമടക്കമുള്ള മീനുകളുടെ പാചകങ്ങള്‍ക്ക് ചേരുന്നതല്ല നമ്മുടെ മസാലകളും പുളിയുമെന്നുള്ള കണ്ടു പിടുത്തം മലയാളിയുടെ തനിമയുള്ള ‘മീന്‍വിഭവങ്ങളെ’ഓര്‍മ്മകളിലേയ്ക്ക് മാറ്റുമ്പോഴായിരുന്നു രുചിയും പാരമ്പര്യവും മറന്നുകളയാതെ നാടന്‍ മീനിനങ്ങള്‍ അയര്‍ലണ്ടില്‍ എത്തിക്കാനുള്ള റോമിയുടെ പുറപ്പാട്
വെല്ലുവിളികള്‍
കേരളാ തമിഴ്‌നാട് തീരങ്ങളില്‍ ലഭിക്കുന്ന നാടിന്റെ ഗുണവും രുചിയുമുള്ള മീന്‍ അതേ നിലവാരത്തോടെ വിദേശമലയാളികള്‍ക്ക് എത്തിച്ചു നല്കുന്നതിനായി പിന്നിടുള്ള പരിശ്രമങ്ങള്‍.ഏറ്റവും എളുപ്പം ചീത്തയാകുന്ന ഭക്ഷ്യവിഭവങ്ങളില്‍ ഒന്നാണ് മീന്‍.കേരളത്തില്‍ മിക്കപ്പോഴും ലഭിക്കുന്ന മീനാകട്ടെ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് കേടാകാതെ(!) ആഴ്ചകളോളം സൂക്ഷിച്ച ശേഷമാണ് ഉപഭോക്താവിന്റെ പക്കലെത്തുന്നത്.പക്ഷേ യൂറോപ്പിലെത്തുമ്പോള്‍ അത്തരം സൂത്രപ്പണികള്‍ ഒന്നും നടക്കില്ല.മീന്‍ പിടിച്ചെത്തുന്ന തീരം മുതല്‍ തുടങ്ങും യൂറോപ്യന്‍ യൂണിയന്റെ പരിശോധന!എക്‌സ് പോര്‍ട്ട് ക്വാളിറ്റി വിലയിരുത്തുന്നതിനുള്ള പരിശോധനകളില്‍ വിട്ടുവീഴ്ച്ച്ചയില്ല.ഫലം അയര്‍ലണ്ടിലെ മലയാളിയ്ക്ക് റോമിയുടെ ബിസിനസ് നല്കുന്നത് ശുദ്ധമായ,ഒരു തരി മായമില്ലാത്ത മീന്‍ തന്നെ.
പിടയ്ക്കുന്ന മീന്‍!
നാട്ടില്‍ മീന്‍ കച്ചവടക്കാര്‍ ഉപയോഗിക്കുന്ന ഒരു ഭാഷയുണ്ട്.പിടയ്ക്കുന്ന മീന്‍!’.തീരത്ത് നിന്നും എത്രയുംപെട്ടന്ന് വില്പ്പനയ്ക്ക് എത്തുന്ന മീനിന്റെ വിളിപ്പേരാണ് അത്.റോമിയുടെ ‘മൈ ഫ്രെഷ് കേരളാ’ എന്ന കമ്പനി അയര്‍ലണ്ടിലെ മലയാളികള്‍ക്ക് നല്കുന്ന വാഗ്ദാനവും അത് തന്നെ.തീരത്ത് മീനെത്തിയാല്‍ ആദ്യമായി ഗ്രേഡിംഗ് നടത്തും.ഏറ്റവും മികച്ചയിനം മാത്രമാണ് വിദേശത്തേയ്ക്ക് കയറിപ്പോരുക.വാക്വം പായ്ക്ക് ചെയ്ത് ഒരൊറ്റ ദിവസം കൊണ്ട് യൂ കെ യില്‍ എത്തുന്ന മീന്‍ വീണ്ടും ഗുണമേന്മാ പരിശോധന നടത്തിയ ശേഷമാണ് അയര്‍ലണ്ടില്‍ എത്തുന്നത്. .ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്റെ മീന്‍ ഗുണനിലവാര പരിശോധന സംവിധാനം ഇല്ലാത്തതിനാലാണ് യൂ കെയില്‍ ഇത് ചെയ്യേണ്ടി വരുന്നത്. അവിടെ നിന്നും ഡി എച്ച് എല്‍ മുഖേന കോര്‍ക്കിലോ,ഷാനനിലോ,ഡബ്ലിനിലോ എത്തി തൊട്ടടുത്ത കൌണ്ടികളിലേയ്ക്ക് മീനെത്തും.നാട്ടില്‍ നിന്നുള്ള മീന്‍ വെറും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ യാതൊരു പുതുമയും നഷ്ട്ടപ്പെടാതെ നിങ്ങളുടെ വീട്ടിലെത്തും!റോമി പറയുന്നു.
വില കൂടുതലാണോ?
കേരളത്തില്‍ നിന്നുള്ള മീനിന് വില കൂടുതലാണോ എന്ന് പലരും സംശയമുയര്‍ത്താറുണ്ട്.ഒരു തവണ നാടന്‍ മീനുകള്‍ വാങ്ങുന്നവര്‍ ആ പരാതി പറയാറേയില്ല.കാരണം വേസ്റ്റേജ് മുഴുവന്‍ നീക്കി ശുദ്ധമാക്കിയ ശേഷമാണ് മിക്ക മീനുകള്‍ക്കും വില കണക്കാക്കുന്നത്.മിനിമം 1350 ഗ്രാം മീന്‍ ക്ലീന്‍ ചെയ്താലേ ഒരു കിലോ ക്ലീന്‍ ചെയ്ത മീന്‍ ലഭിക്കാറുള്ളൂ. ഒരു കിലോ വിളമീനും,രണ്ടു കിലോ കിളിമീനും,ഒരു കിലോ ശീലാവും,ഒരു കിലോ നങ്കും അടക്കമുള്ള ഒരു കോമ്പിനേഷന്‍ വാങ്ങുകയാണെങ്കില്‍ 77 യൂറോയാണ് ഇപ്പോള്‍ വിലവരുക. വേസ്റ്റേജ് മുഴുവന്‍ നീക്കി ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന മീനുകള്‍ക്കും ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വില വ്യത്യാസം ഇല്ലെന്നാണ് റോമിയുടെ കണ്ടെത്തല്‍.നങ്ക്,പരവ,ഞണ്ട് എന്നീ ഇനങ്ങള്‍ പക്ഷെ ക്ലീനാക്കാതെ തന്നെയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്.
പ്രചരണം
ബിസിനസ് തുടങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ കൂടിയായിരുന്നു പ്രചരണം.അയര്‍ലണ്ടില്‍ അറിയാവുന്ന ഒട്ടേറെ പേര്‍ പ്രചരണത്തിന് സഹായിക്കാനെത്തി.ഓരോരുത്തരും ഷെയര്‍ ചെയ്തും ലൈക്ക് ചെയ്തുമൊക്കെ പ്രോത്സാഹനം നല്‍കിയത് മറക്കാനാവില്ല.അങ്ങനെ ബിസിനസ് നടത്തും മുമ്പേ ‘മൈ ഫ്രഷ് കേരളാ എന്ന പേര് ഒത്തിരി പേര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.
സഹകരണം…
ആദ്യമായി കേരളത്തില്‍ നിന്നും മീനെത്തിച്ചത് ജനുവരിയില്‍ ആയിരുന്നു.ഡബ്ലിനില്‍ നിന്നും ഇതര കൌണ്ടികളില്‍ നിന്നും ഒരേ പോലെ യഥേഷ്ടം ഓര്‍ഡര്‍ കിട്ടി.പല കൌണ്ടികളില്‍ നിന്നും നന്ദിയോടെ ആള്‍ക്കാര്‍ ഫോണില്‍ നേരിട്ട് വിളിച്ച് സന്തോഷം അറിയിച്ചു.യാതൊരു ക്ലേശവുമില്ലാതെ ഇഷ്ട ഇനങ്ങള്‍ അവരില്‍ ചിലര്‍ക്ക് വീട്ടില്‍ എത്തിച്ചു കിട്ടിയത് ഇതാദ്യമായിരുന്നു.
കൂടുതല്‍ ഇനങ്ങള്‍
ആവശ്യക്കാരുടെ ഹിതമനുസരിച്ച് കൂടുതല്‍ മീനുകള്‍ എത്തിക്കാനുള്ള പരിശ്രമങ്ങള്‍ മൈ ഫ്രഷ് കേരള’ ചെയ്യുന്നുണ്ട്.ഇപ്പോള്‍ കിളി മീന്‍, നങ്ക് , കോര, ശീലാവ്, കതിരോന്‍, കൂന്തള്‍, വിളമീന്‍, സ്രാവ്, നീല ഞണ്ട്, തവിട്ട് ഞണ്ട്, പരവ, വറ്റ, ചെമ്പല്ലി, പുന്നാരമീന്‍, കലവ, കറുത്താവോലി, വെള്ള ആവോലി , നെയ്മീന്‍, ചൂര, കടല്‍ ചെമ്മീന്‍ തുടങ്ങിയ നാടന്‍ ഇനങ്ങള്‍ മൈ ഫ്രഷ് കേരളയില്‍ ലഭ്യമാണ്.
ബുധനാഴ്ച്ച വരെ ഓര്‍ഡര്‍ ചെയ്യാം:മാര്‍ച്ച് 22 ന് ഡെലിവറി
മൈ ഫ്രഷ് കേരളയില്‍ നിന്നുള്ള നാടന്‍ പച്ചമീനുകള്‍ ആവശ്യമുള്ളവര്‍ മിനിമം 5 കിലോ ഓര്‍ഡര്‍ നല്‍കേണ്ടതാണ്.ഒരേ തരം 5 കിലോ ഓര്‍ഡറോ വിവിധ തരം മീനുകള്‍ ഉള്‍പ്പെടുത്തിയുള്ള 5 കിലോ ഓര്‍ഡറോ ഉപഭോക്താക്കള്‍ക്ക് നല്‍കാവുന്നതാണ്.ഒരു പായ്ക്കില്‍ പരമാവധി 8 കിലോ വരെയാണ് ഓര്‍ഡര്‍ സ്വീകരിക്കുക. ഈസ്റ്റര്‍ പ്രമാണിച്ചുള്ള അടുത്ത ഡെലിവറി മാര്‍ച്ച് 22 ന് അയര്‍ലണ്ടിലെത്തും. ഇതിനായി നാളെ(മാര്‍ച്ച് 16,ബുധനാഴ്ച്ച) വൈകിട്ട് വരെ ഓര്‍ഡര്‍ സ്വീകരിക്കുന്നതാണ്.
ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ആയും, ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും My Fresh Kerala പെയ്‌മെന്റ്കള്‍ സ്വീകരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കുന്നതിനും വിളിക്കുക
റോമി ജോര്‍ജ്- 0868123100
Facebook:  www.facebook.com/myfreshkerala
Website:http://www.myfreshkerala.com

Scroll To Top