Monday September 25, 2017
Latest Updates

….അനന്തരം മാറ്റ് ലോറയെ വിവാഹം കഴിച്ചു…

….അനന്തരം മാറ്റ് ലോറയെ വിവാഹം കഴിച്ചു…

ഡബ്ലിന്‍ : അപൂര്‍വ പ്രണയസാഫല്യത്തിന്റെ കഥ സോഷ്യല്‍ മീഡിയില്‍ വൈറലായി. മൂന്നുവയസ്സുകാരന്‍ തന്റെ കളിക്കൂട്ടുകാരിക്ക് നല്‍കിയ ‘പ്രണയ വാഗ്ദാനം’ 20വര്‍ഷങ്ങള്‍ക്കു ശേഷം അതേ ലൊക്കേഷനില്‍ത്തന്നെ യാഥാര്‍ഥ്യമാക്കിയപ്പോള്‍ അതൊരു അപൂര്‍വതയായി. വിജയിയായ ആ കാമുകന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ആ പ്രണയഗാഥ നാടെങ്ങും ഏറ്റു പാടി. ബാല്യകാല ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ആ പോസ്റ്റ് മെഗാഹിറ്റായതില്‍ അതിശയമില്ലല്ലോ.

മണിക്കൂറുകളില്‍ പ്രണയം വഴിമാറുന്ന കാലത്താണ് നീണ്ട രണ്ട് ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷവും ഈ ‘താരജോടി’കള്‍ ഒന്നിച്ചത്.അങ്ങനെ മാറ്റ് ഗ്രോഡ്സ്‌കിയെന്ന കാമുകന്‍ ലോറ സ്‌കീലെന്ന സുന്ദരിയെ തന്റെ ജീവിത സഖിയാക്കി.

പ്രീ സ്‌കൂളിന്റെ മുന്നില്‍ തന്നെ കാത്തുനിന്ന കുഞ്ഞ് ലോറയ്ക്കാണ് മാറ്റ് തന്റെ വാക്ക് നല്‍കിയത്.ലോറയാണ് മാറ്റിനെ ഊഞ്ഞാലാടാനും കുന്നുകയറാനും പഠിപ്പിച്ചത്.മാത്രമല്ല എങ്ങനെയാണ് ശരിയായി ഭക്ഷണം കഴിക്കേണ്ടതെന്നും അവള്‍ കാണിച്ചുകൊടുത്തു. അപ്പോഴേ ആ കള്ളക്കാമുകന്‍ മനസ്സിലുറപ്പിച്ചതാണ് ലോറയെന്ന ഈ സുന്ദരിയെ സ്വന്തമാക്കുമെന്ന്.

എലിമെന്ററി സ്‌കൂളിനു ശേഷം ഇടയ്ക്ക് ഏഴ് വര്‍ഷം ഇവര്‍ തമ്മില്‍ അകന്നു നില്‍ക്കേണ്ടി വന്നു. ക്രിസ്മസ് -ന്യൂ ഇയര്‍ കാര്‍ഡ് മാത്രമായിരുന്നു ഏക ബന്ധം. അതിനു ശേഷം മുതിര്‍ന്ന സ്‌കൂളിലെത്തിയതോടെ രണ്ടാളും ‘തിക്ക്’ ഫ്രണ്ട്സായി.ഇടക്ക് സ്‌കൂളുകള്‍ മാറിയിട്ടും ബന്ധം തുടര്‍ന്നു.രണ്ടാള്‍ക്കും വെവ്വേറെ രാജ്യങ്ങളിലായിരുന്നു കോളജ് വിദ്യാഭ്യാസം.അപ്പോഴും ബന്ധം കൂടുതല്‍ ദൃഢമാവുകയായിരുന്നു. ഒടുവില്‍ അതു സംഭവിച്ചു. ലോറയുടെ മുന്നില്‍ ഒരു മുട്ട് ഊന്നി നിന്ന് സിനിമാ സ്റ്റൈലില്‍ മാറ്റ് ചോദിച്ചു.നിന്നെ ഞാന്‍ കല്യാണം കഴിക്കട്ടെയെന്ന്. കേള്‍ക്കാന്‍ ആഗ്രഹിച്ചത് കേട്ടതുപോലെ ലോറ സമ്മതം മൂളിയതോടെ പ്രണയത്തിന് ശുഭപര്യവസാനം.

Scroll To Top