Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ വെറുക്കപ്പെട്ട റോമാ കമ്മ്യുണിറ്റി ഇന്ത്യയില്‍ നിന്നും കുടിയേറിയവര്‍ !…ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുന്നു

അയര്‍ലണ്ടിലെ വെറുക്കപ്പെട്ട റോമാ കമ്മ്യുണിറ്റി ഇന്ത്യയില്‍ നിന്നും കുടിയേറിയവര്‍ !…ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ റോമാനി വംശജര്‍ക്കെതിരെ വംശവെറി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ റോമാനികളുടെ ചരിത്രവും ചര്‍ച്ചയാകുന്നു. യൂറോപ്പിലെ ന്യൂനപക്ഷ വിഭാഗമായ റോമാനികള്‍ ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്നും നിന്ന് കുടിയേറിയവരാണെന്നതാണ് ഇത് സംബന്ധിച്ച പഠനങ്ങളില്‍ തെളിഞ്ഞത്. ഈയിടെ പുറത്ത് വന്ന ഒരു ജനിറ്റിക്‌സ് പഠന റിപ്പോര്‍ട്ട് പ്രകാരം റോമാനികള്‍ 1500 വര്‍ഷം മുമ്പ് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കുടിയേറിയവരാണെന്ന് ജനിതക പഠനത്തില്‍ തെളിഞ്ഞു.

റോമാനി അഥവാ റോമ എന്നറിയപ്പെടുന്ന ഈ വിഭാഗം പതിനാറാം നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ കുടിയേറിയവരാണെന്നാണ് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നത്. ആദ്യകാലത്ത് ജിപ്‌സികള്‍ എന്ന് വിളിക്കപ്പെട്ട റോമാനികള്‍ ഈജിപ്റ്റില്‍ നിന്നും.റോമാനിയായില്‍ നിന്നും കുടിയേറിയവരെന്നാണ് കരുതപ്പെട്ടിരുന്നത്.എന്നാല്‍ ഇവരുടെ ജനിതക ഘടന വിശകലനം ചെയ്തതിലൂടെ റോമാനികള്‍ ഇന്ത്യക്കാരാണെന്ന് കണ്ടെത്തി. അയര്‍ലണ്ട് ഉള്‍പ്പെടെ യൂറോപ്പിലാകമാനം 11 മില്യന്‍ റോമാനികളുണ്ടെന്നാണ് കണക്ക്. ഇവരുടെ ജനിതക വേരുകള്‍ തേടി സ്‌പെയിനിലെ ജനിതക ഗവേഷകരാണ് പഠനം നടത്തിയത്.

യൂറോപ്പിലെ റോമാനി വംശജരില്‍ നിന്ന് പതിമൂന്നോളം വ്യത്യസ്ത ഗ്രൂപ്പുകളില്‍ നിന്നുള്ള ഡിഎന്‍എ സാമ്പിളുകള്‍ പഠന സംഘം ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് റോമാനികളുടെ ഇന്ത്യന്‍ വേര് കണ്ടെത്തിയത്. 1500 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് യൂറോപ്പില്‍ കുടിയേറിയ റോമാനികള്‍ 900 വര്‍ഷം മുമ്പ് ബാള്‍ക്കന്‍ റീജിയണില്‍ നിന്ന് യൂറോപ്പിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. ഹിറ്റ്‌ലര്‍ ജൂതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ 15 ലക്ഷത്തോളം റോമാനികളെയും വംശഹത്യ ചെയ്തതായി ചരിത്രം പറയുന്നു.

ചില പ്രത്യേക കുടിയേറ്റക്കാരോട് വെള്ളക്കാര്‍ക്കുള്ള സ്വാഭാവിക വെറുപ്പ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കൊണ്ടാകും അയര്‍ലണ്ടില്‍ റോമാനികള്‍ക്കെതിരായ വംശീയ വിദ്വേഷം തുടരുകയാണ്.കഴിഞ്ഞ ആഴ്ച്ച വാട്ടര്‍ഫോര്‍ഡില്‍ തുടങ്ങിയ റോമാനി വിരുദ്ധ സംഘര്‍ഷത്തിന് അയവില്ല. ഫെയ്‌സ്ബുക്കില്‍ തുടങ്ങിയ റോമാനി വിരുദ്ധ പേജില്‍ ഇതുവരെ 700 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. റോമാനികളെ പുഴയിലെറിയുക, പാറ്റകളെ തീയിടുന്നത് പോലെ റോമാനികളെ കത്തിക്കുക തുടങ്ങിയ അങ്ങേയറ്റം വംശവെറി നിറഞ്ഞ സന്ദേശങ്ങളാണ് പ്രതിദിനം ഈ പേജില്‍ പോസ്റ്റ് ചെയ്യുന്നത്.

വാട്ടര്‍ഫോര്‍ഡിലെ കുറ്റകൃത്യങ്ങളുടെ പിന്നില്‍ റോമാനികളാണെന്ന് ആരോപിച്ചാണ് റോമാനി വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത്. ഇതേ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള റോമാനി വംശജരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നു. വംശവെറി അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാട്ടര്‍ഫോര്‍ഡിലെ റോമാനികള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിലാണ് കഴിയുന്നത്.

ഡബ്ലിനിലും കാര്യമായ തോതില്‍ ഈ സമൂഹമുണ്ട്.കുറ്റകൃത്യങ്ങള്‍ക്ക് ഏറെ പേരുകേട്ട ഇവരെ ഏറെ ഭീതിയോടെയാണ് ഐറിഷ് സമൂഹം കണ്ടുവരുന്നത്.



Scroll To Top