Sunday April 30, 2017
Latest Updates

രോഹിത് വെമൂല പിന്നോക്കക്കാരനല്ലെന്നു സുഷമ സ്വരാജ്

രോഹിത് വെമൂല പിന്നോക്കക്കാരനല്ലെന്നു സുഷമ സ്വരാജ്

ഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷകവിദ്യാര്‍ത്ഥി രോഹിത് വെമുല ദളിതനല്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോടാണ് സുഷമ ഇങ്ങനെ പറഞ്ഞത്. തന്റെ അറിവില്‍ ആ വിദ്യാര്‍ത്ഥി ഒരു പിന്നോക്ക ജാതിക്കാരനല്ല, എന്നാല്‍ അയാളെ ദളിതനായി ചിത്രീകരിക്കുക വഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുഷമ വാര്‍ത്ത ഏജന്‍സിയോട് പറയുന്നു.

രോഹിതിന്റെ പിതൃമാതാവ് രാഘവമ്മ തന്റെ മകന്‍ വി.മണികുമാറും മരുമകള്‍ വി.രാധികയും (രോഹിതിന്റെ മാതാവ്) വാഡേര സമുദായത്തില്‍പ്പെട്ടവരാണെന്ന് വെളിപ്പെടുത്തിയതായുള്ള ഒരു രഹസ്യാന്വേഷണറിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന് വ്യാഴാഴ്ച്ച ലഭിച്ചതായി ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഡേര ഒരു പിന്നോക്ക സമുദായമാണെങ്കിലും ദളിത് വിഭാഗത്തില്‍പ്പെട്ടതല്ല

Scroll To Top