Monday December 05, 2016
Latest Updates

ഷാങ്കിലില്‍ മലയാളികളുടെ വീട്ടില്‍ മോഷണം ,20 പവന്റെ സ്വര്‍ണ്ണം കവര്‍ന്നു 

ഷാങ്കിലില്‍ മലയാളികളുടെ വീട്ടില്‍ മോഷണം ,20 പവന്റെ സ്വര്‍ണ്ണം കവര്‍ന്നു 

ഷാങ്കില്‍: ബ്രേയ്ക്കടുത്ത ഷാങ്കിലിലെ മലയാളികളുടെ വീട്ടില്‍ കവര്‍ച്ച. ഇന്ന് പകലാണ് സംഭവം .വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്ന തസ്‌കരസംഘം 20 പവന്‍ സ്വര്‍ണ്ണമടക്കം വിലപിടിപ്പുള്ള നിരവധി വസ്തുക്കള്‍ മോഷ്ട്ടിച്ചു.

ബെല്‍മോണ്ട് നഴ്‌സിംഗ് ഹോമിലെ ജോലിക്കാരായ ദമ്പതികള്‍ ജോലിയ്ക്ക് പോയ സമയത്താണ് മോഷണം നടന്നത്.2 മണിയോടെ ഗൃഹനാഥന്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ കുത്തിതുറന്ന നിലയിലായിരുന്നു

ബെഡ് റൂമുകളിലും അടുക്കളയടക്കം മറ്റു റൂമുകളിലുമുള്ള സര്‍വസാധനങ്ങളും അലങ്കോലപ്പെടുത്തിയ കള്ളന്‍മാര്‍ കബോര്‍ഡ് തകര്‍ത്ത് തുണികളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും പുറത്തു നിരത്തി.

യഥാര്‍ഥ സ്വര്‍ണ്ണത്തോടൊപ്പം സൂക്ഷിച്ചിരുന്ന ഇമിറ്റേഷന്‍ ആഭരണങ്ങള്‍ പൊട്ടിച്ചു നശിപ്പിച്ചു കളയുകയും ചെയ്തിട്ടുണ്ട്. ഗാര്‍ഡ സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

ഏഷ്യന്‍ വംശജരുടെ വീടുകള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും അധികൃതര്‍ അലംഭാവം കാണിക്കുന്നതായി പരാതിയുണ്ട്.

മോഷ്ട്ടാക്കളുടെ വിളയാട്ടം ...!

മോഷ്ട്ടാക്കളുടെ വിളയാട്ടം …!

tom
tom 5

 

Scroll To Top