Friday December 09, 2016
Latest Updates

80 കിലോമീറ്റര്‍ സ്പീഡില്‍ എം 7 ലൂടെ പാഞ്ഞുപോയ ട്രക്കില്‍ നിന്നും സിനിമാ മോഡല്‍ കൊള്ള:തട്ടിയെടുത്തത് ഒരു ലക്ഷം യൂറോയുടെ സിഗരറ്റ് !

80 കിലോമീറ്റര്‍ സ്പീഡില്‍ എം 7 ലൂടെ പാഞ്ഞുപോയ ട്രക്കില്‍ നിന്നും സിനിമാ മോഡല്‍ കൊള്ള:തട്ടിയെടുത്തത് ഒരു ലക്ഷം യൂറോയുടെ സിഗരറ്റ് !

(ഫോട്ടോ:സമാനരീതിയില്‍ റൊമാനിയയില്‍ നടന്ന കൊള്ളയുടെ ദൃശ്യം

ഡബ്ലിന്‍ :ഓടിക്കൊണ്ടിരുന്ന ട്രക്കില്‍നിന്നും തസ്‌ക്കരന്മാര്‍ കവര്‍ന്നത് ഒരുലക്ഷം യൂറോയുടെ സിഗരറ്റുകള്‍. എം7 മോട്ടോര്‍വെയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.സുബാരു 4x 4 വാഹനത്തില്‍ എത്തിയ സംഘത്തിലെ രണ്ടംഗങ്ങള്‍ ടോള്‍ ബൂത്തിന് സമീപം ആ വാഹനത്തിന്റെ ബോണറ്റിലേയ്ക്ക് ചാടി കയറുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ഗാര്‍ഡ കണ്ടെത്തിയിട്ടുണ്ട്.ട്രക്ക് ഏതോ സ്ലോ ആയ സമയത്ത് കൊള്ളക്കാര്‍ അതിലേയ്ക്ക് കയറുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഈ കവര്‍ച്ചാ രീതി പെട്ടെന്ന് മനസ്സിലാകും. ഒരുപക്ഷെ ആ സിനിമയില്‍ നിന്നാകാം തസ്‌കരന്മാര്‍ക്ക് ഇങ്ങനൊരു ആശയം ലഭിച്ചത്. 

80 കിലോ മീറ്റര്‍ സ്പീഡില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ കൂടി മറ്റൊരു വാഹനത്തിലെത്തുന്ന കള്ളന്മാര്‍ ചാടിക്കയറുന്നു. ഡോര്‍ തുറന്ന് അകത്ത് കയറുന്ന അവര്‍ സിസിടിവി ക്യാമറകള്‍ പെയ്ന്റ് ഉപയോഗിച്ച് മറയ്ക്കുകയും അലാം ബെല്‍ വയറുകള്‍ മുറിച്ചു കളയുകയും ചെയ്യുന്നു. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ പോലും അറിയാതെ 30 മിനിറ്റോളം അവര്‍ ഇതിനുള്ളില്‍ ചെലവഴിക്കുന്നുണ്ട്, 

ട്രക്കിന് പുറത്തുള്ള സിസിടിവിയില്‍ അവര്‍ എങ്ങനെ ട്രക്കില്‍ കയറി എന്ന് ബോധ്യപ്പെടുന്നുണ്ടെങ്കിലും എങ്ങനെ സിഗരറ്റ് പാക്കുകള്‍ കടത്തി എന്ന് മനസ്സിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഗര്‍ഡായി ഇതുവരെ അറസ്റ്റൊന്നും നടത്തിയിട്ടില്ല. 80 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞു പോകുന്ന വാഹനത്തില്‍ നിന്നുമാണ് കൊള്ള നടന്നത് എന്നത് അന്വേഷകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

മീത്തില്‍ നിന്നും കൗണ്ടി ക്ലയരിലെ ഷാനോനിലേയ്ക്ക് സിഗരറ്റുമായി പോകുകയായിരുന്ന ട്രക്കില്‍ നിന്നും കൊള്ള നടന്ന വിവരം ട്രക്കിന്റെ ഡ്രൈവര്‍ പോലും അറിഞ്ഞത് വാഹനം ഷാനോനില്‍ എത്തിയ ശേഷമാണ് !

Scroll To Top