Friday February 24, 2017
Latest Updates

ഡബ്ലിനിലെ ആന്ധ്രാ സ്വദേശിനിയുടെ വീട്ടില്‍ മോഷണം :50 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ഡബ്ലിനിലെ ആന്ധ്രാ സ്വദേശിനിയുടെ വീട്ടില്‍ മോഷണം :50 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ഡബ്ലിന്‍ :ഡബ്ലിന്‍ സെന്റ് വിന്‍സന്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയുടെ വീട്ടില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണ്ണം മോഷണം പോയതിനെ തുടര്‍ന്ന് ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം.വര്‍ഷങ്ങളായി ഏലം കോര്‍ട്ടില്‍ താമസിക്കുന്ന ഇവര്‍ മകളോടൊപ്പം ഇന്നലെ രാത്രി സുഹൃത്തുക്കളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് പോയ ഇവര്‍ ഇന്ന് രാവിലെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.

ഒന്നാം നിലയിലുള്ള വീടിന്റെ പിന്‍വശത്തെ ജനല്‍ വഴിയാണ് മോഷ്ട്ടാക്കള്‍ അകത്തു കടന്നത്.ഏണീയോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ചാവാം ഇവര്‍ ഒന്നാം നിലയിലെത്തിയത് എന്നാണ് കരുതുന്നത്.അമ്പത് പവനോളം സ്വര്‍ണ്ണം മോഷണം പോയതായാണ് പ്രാഥമിക വിവരം.

Scroll To Top