Thursday December 08, 2016
Latest Updates

ഡബ്ലിനില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റത് മലയാളി വിദ്യാര്‍ഥിയ്ക്ക്

ഡബ്ലിനില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റത് മലയാളി വിദ്യാര്‍ഥിയ്ക്ക്

ഡബ്ലിന്‍:സെല്‍ബ്രിഡ്ജില്‍ കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത് മലയാളി വിദ്യാര്‍ഥിക്ക്.

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ സെല്‍ബ്രിഡ്ജിലെ വീട്ടില്‍ കയറിച്ചെന്ന കൊള്ളക്കാര്‍ ആക്രമിച്ചത് മലയാളി വിദ്യാര്‍ഥിയായ അലോക് തോമസിനെയാണെന്ന് ഗാര്‍ഡ വെളിപ്പെടുത്തി.അക്രമണത്തില്‍ പരിക്കേറ്റ അലോകിനെ സാരമായ പരിക്കുകളോടെ ജെയിംസ് കൊണോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഐറിഷ് മലയാളി ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ആളുടെ പേര് ഇന്നലെ വൈകിട്ടാണ് ഗാര്‍ഡ പുറത്തു വിട്ടത്.

അലോകിനോട് പണം ആവശ്യപ്പെട്ട് അദ്ദേഹത്തെ മര്‍ദ്ദിച്ചവശനാക്കിയ സംഭവം ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.പട്ടാപ്പകല്‍ പോലും വീടുകള്‍ ആക്രമിക്കുന്ന സംഘങ്ങള്‍ പതിവായിരിക്കുകയാണ്.വീടിന്റെ പിന്‍വാതിലിലൂടെ കയറിയ സംഘം അകത്തുണ്ടായിരുന്ന അലോകിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു.കള്ളന്മാരെ തടയാനുള്ള ശ്രമത്തില്‍ അലോകിന് ബാറ്റുകൊണ്ടുള്ള അടിയേല്‍ക്കുകയായിരുന്നു.

പിന്നീട് അക്രമികള്‍ കത്തി കൊണ്ട് അലോകിനെ കുത്തി പരിക്കേല്‍പ്പിച്ചു. കൈകൊണ്ട് തടയാന്‍ കഴിഞ്ഞത് കൊണ്ട് കൈത്തണ്ടയിലാണ് പരിക്ക് പറ്റിയത്.രംഗം പന്തിയല്ലെന്ന് കണ്ടത് കൊണ്ട്  പുറത്തേയ്ക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.സെല്‍ബ്രിഡ്ജ് സിറ്റിയില്‍ തന്നെ താമസിക്കുന്ന അലോക് അടുത്തുള്ള കടയിലേക്ക് ഓടിപ്പോയി വിവരം നല്‍കി അവരോടൊപ്പം തിരികെ വന്നപ്പോഴേയ്ക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.ii-alokh-thomas5

സംഘടനത്തിനിടയില്‍ റൂമിനകത്തുള്ള വാതിലിന്റെ ഗ്ലാസ്സ് ഡോറുകള്‍ തകര്‍ന്നു.ഡബ്ലിന്‍ ഐ ബാറ്റിലെ വിദ്യാര്‍ഥിയായ അലോക് തോമസ് കാക്കൂര്‍ പിറവം സ്വദേശിയാണ്.തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന അലോക് കഴിഞ്ഞ എട്ടുമാസമായി സെല്‍ബ്രിഡ്ജിലാണ് താമസിക്കുന്നത്.

Scroll To Top