Wednesday December 07, 2016
Latest Updates

വിദേശിയരായ താമസക്കാരെ തിരഞ്ഞുപിടിച്ചു കൊള്ളയടിക്കുന്ന സംഘം ചൈനീസ് കുട്ടികളെ കബോര്‍ഡില്‍ പൂട്ടിയിട്ട ശേഷം 3000 യൂറോ കവര്‍ന്നു

വിദേശിയരായ താമസക്കാരെ തിരഞ്ഞുപിടിച്ചു കൊള്ളയടിക്കുന്ന സംഘം ചൈനീസ് കുട്ടികളെ കബോര്‍ഡില്‍ പൂട്ടിയിട്ട ശേഷം 3000 യൂറോ കവര്‍ന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിദേശികളായ താമസക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സംഘം രൂപപ്പെട്ടിട്ടുള്ളതായി ഗാര്‍ഡ റിപ്പോര്‍ട്ട്.അടുത്ത ദിവസങ്ങളില്‍ പോലും മീത്ത് ,മോണഗന്‍ കൌണ്ടികളിലും ഡബ്ലിനിലും ഉണ്ടായ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഗാര്‍ഡ സേന കൂടുതല്‍ ജാഗരൂകരായിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ലൗത്തില്‍ ചൈനക്കാരായ രണ്ട് കുട്ടികളെ കബോര്‍ഡില്‍ പൂട്ടിയിട്ട ശേഷം മോഷണം നടത്തി.ലൗത്തിലെ ഡണ്‍ഡ്‌ലക്കിലാണ് മോഷണം നടന്നത്.ചൈനീസ് റെസ്റ്റോറന്റ് ഉടമയുടെ വീട്ടില്‍ നിന്ന് മൂന്നംഗ സംഘം 3000 യൂറോയാണ് കവര്‍ന്നത്. 

ഞായറാഴ്ച വൈകിട്ട് 7.30 നാണ് സംഭവം നടന്നത്.വീട്ടില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം മൂന്നു കുട്ടികളില്‍ രണ്ട് പേരെ ഭീഷണിപ്പെടുത്തി കബോര്‍ഡില്‍ അടയ്ക്കുകയായിരുന്നു.മോഷണ സംഘത്തിലെ രണ്ട് പേര്‍ ആയുധധാരികളായിരുന്നെന്ന് കുട്ടികള്‍ പറഞ്ഞു.10, 12, 16 വയസുള്ള കുട്ടികളാണ് വീട്ടില്‍ ഉണ്ടായിരുന്നത്.മോഷണത്തിന് ശേഷം അക്രമി സംഘം സിട്രിയോണ്‍ ബെര്‍ലിംഗോ വാനില്‍ രക്ഷപെട്ടതായും കുട്ടികള്‍ പറഞ്ഞു. ആഴ്ചകള്‍ക്കകം ഇത് രണ്ടാമത്തെ മോഷണമാണ് ഈ വീട്ടില്‍ നടക്കുന്നത്.

മോണഗനിലെ ബല്ലിവെയിലും,കാസില്‍ ബ്ലേനിയ്ക്കടുത്തുള്ള കെല്ലികാര്‍ഡിലും ചൈനീസ് വംശജരുടെ കടകളും വീടുകളും കഴിഞ്ഞയാഴ്ച കൊള്ളയടിക്കപ്പെട്ടിരുന്നു.ലിത്വാനിയ,പാകിസ്താന്‍,വംശജരുടെ വീടുകളിലും ആക്രമണം ഉണ്ടായതായി പരാതിയുണ്ടെന്നു ഗാര്‍ഡ വെളിപ്പെടുത്തി.എല്ലാ സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു 

Scroll To Top