Sunday June 25, 2017
Latest Updates

ചൂഷണം പുതിയ പദ്ധതിയുടെ മറവില്‍: റോമിംഗിന്റെ പേരില്‍ അപ്രഖ്യാപിത ചാര്‍ജുകള്‍

ചൂഷണം പുതിയ പദ്ധതിയുടെ മറവില്‍: റോമിംഗിന്റെ പേരില്‍ അപ്രഖ്യാപിത ചാര്‍ജുകള്‍

ഡബ്ലിന്‍: മൊബൈല്‍ റോമിംഗ് സൗകര്യങ്ങളുടെ പേരില്‍ ‘ഹിഡന്‍ ചാര്‍ജസ്’ ഈടാക്കുന്നതിനെ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് റിപോര്‍ട്.പരക്കെ സ്വാഗതം ചെയ്യപ്പെട്ട യൂറോപ്യന്‍ യൂണിയന്റെ പുതിയ’റോംലൈക്ക് അറ്റ് ഹോം’ എന്ന പദ്ധതിയുടെ മറവിലാണ് ഉപഭോക്താക്കളില്‍ നിന്നും അപ്രഖ്യാപിത നിരക്കുകള്‍ ഈടാക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിരക്കുകളൊന്നുമില്ലാതെ തന്നെ ഫോണ്‍ ചെയ്യാനും സന്ദേശങ്ങളയക്കാനുമൊക്കെ കഴിഞ്ഞിരുന്നു.സ്വാഭാവിക റോമിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനായി കൂടുതല്‍ പണം നല്‍കേണ്ടതുമില്ലായിരുന്നു.എന്നാല്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് റോമിംഗിലുള്ള ഉപഭോക്താക്കളുടെ പേരില്‍ ഫെയര്‍ യൂസേജ് ഈടാക്കുകയാണ്.വിദേശ ഉപഭോക്താക്കള്‍ ഡാറ്റാ ഉപയോഗിക്കുമ്പോള്‍ പ്രത്യേക പരിധി നിശ്ചയിക്കുന്നു.ഇത് കടന്നാല്‍ ഒരു ജിബി ഡാറ്റയ്ക്ക് 7.70 യൂറോ വീതം നല്‍കേണ്ടതായി വരുന്നു.2022ഓടെ ഈ നിരക്ക് 2.50 ആയി കുറയുമെന്നാണ് കരുതുന്നത്.

യൂറോപ്യന്‍ യൂണിയനിലെ റോമിംഗ് ഉപഭോക്താക്കള്‍ക്ക് നിശ്ചിത പരിധി കഴിഞ്ഞാല്‍ പുതിയ ഡാറ്റാ റോമിംഗ് അലവന്‍സും നിശ്ചിത പരിധികഴിഞ്ഞാല്‍ ഈടാക്കുന്ന സര്‍ചാര്‍ജും സംബന്ധിച്ച് ഫോണില്‍ സന്ദേശമെത്തും.80ശതമാനം അലവന്‍സ് ഉപയോഗിച്ചുകഴിഞ്ഞാല്‍ അടുത്ത സന്ദേശം എത്തുകയായി.പരിധിയിലെത്തുമ്പോള്‍ വീണ്ടും അടുത്ത സന്ദേശം. അതിനു ശേഷം പുതിയ നിരക്കും ഈടാക്കിത്തുടങ്ങും.വോഡാഫോണ്‍ മാത്രമാണ് നിശ്ചിത പ്ലാന്‍ പ്രകാരം മറ്റു ചാര്‍ജുകളൊന്നും ഈടാക്കാതെ ഉപഭോക്താക്കളെ സഹായിക്കുന്നത്. മറ്റൊരു ഐറീഷ് ഓപ്പറേറ്ററും ഇത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല.വോഡഫോണിന്റെ ഉപഭോക്താക്കള്‍ക്ക് അവര്‍ ഇവിടെയായിരിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എന്താണോ സംഭവിക്കുന്നത് അതാണ് റോമിംഗിലും നടക്കുക.

എന്നാല്‍ ഇടപാടുകള്‍ സുതാര്യമാണെന്ന് കമ്യൂണിക്കേഷന്‍സ് മന്ത്രി ഡെനീസ് നൗടന്‍ പറഞ്ഞു.ഉപഭോക്താക്കളോട് മറ്റു ചെലവുകള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.പുതിയ നിയമം പൂര്‍ണമായും പ്രാവര്‍ത്തികമാക്കുമെന്നതു സംബന്ധിച്ച് കമ്പനികള്‍ ഉറപ്പു നല്‍കിയതായും ഇന്നലെ ഇക്കാര്യം അവരുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബ്രക്സിറ്റ് വരുന്നതോടെ ജോലിക്കും മറ്റുമായി അതിര്‍ത്തി കടക്കുന്നവര്‍ക്ക് ഇതൊരു വെല്ലുവിളിയാകുമെന്ന് ഷിന്‍ഫെയ്ന്‍ വക്താവ് മൗറീസ് ക്വിന്‍ലിവാന്‍ പറഞ്ഞു.റോമിംഗ് ചാര്‍ജസ് ആയിരക്കണക്കായ ഉപഭോക്താക്കളോടുള്ള നീതികേടാണെന്നും അനാവശ്യ ശല്യമാണെനന്നും അദ്ദേഹം പറഞ്ഞു.ഉയര്‍ന്ന ഫോണ്‍ ബില്ലായിരിക്കും ഇതിന്റെ ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡാറ്റാ അലവന്‍സിന്റെ പരിധി കഴിയുന്ന ഉപഭോക്താക്കള്‍ക്ക് നിരക്ക് ചാര്‍ജ് ചെയ്യുമോ എന്നതു സംബന്ധിച്ച് പ്രൊവൈഡര്‍മാര്‍ വിശദമാക്കണമെന്ന് ഫിനഗേല്‍ സെനറ്റര്‍ കാതറീന്‍ നൂനെ ആവശ്യപ്പെട്ടു.ഇക്കാര്യവുമായി ബന്ധപ്പെട്ട് കമ്പനികളുമായി സംസാരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Scroll To Top