Friday May 26, 2017
Latest Updates

ചരിത്രത്തിന്റെ നൂറു വര്‍ഷങ്ങള്‍ പുറകോട്ടോടി ഡബ്ലിന്‍ നഗരം…

ചരിത്രത്തിന്റെ നൂറു വര്‍ഷങ്ങള്‍ പുറകോട്ടോടി ഡബ്ലിന്‍ നഗരം…

ഡബ്ലിന്‍ :സ്വാതന്ത്ര പ്രഖ്യാപനാഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഡബ്ലിനിലെ ഒ ക്കോണല്‍ സ്ട്രീറ്റ് നൂറു വര്‍ഷം പുറകോട്ടു പോയി.1915 ന്റെ തനിയാവര്‍ത്തനം കാണാന്‍ അന്‍പതിനായിരത്തോളം ആളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിരുന്നു.

തലേന്നു രാത്രി എട്ടു മണിയോടെ തന്നെ തലസ്ഥാനത്ത് വാഹന ഗതാഗതം നിരോധിച്ചിരുന്നു. പരിപാടി രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നീണ്ടു. പതിവില്ലാത്ത ചൂടു കാലാവസ്ഥ പരമ്പരാഗതമായി വസ്ത്രം ധരിച്ചെത്തിയവരെ തെല്ലൊന്നു വിഷമിപ്പിച്ചു.

നിരവധിയാളുകള്‍ പരിപാടിയെ വളരെ പ്രാധാന്യത്തോടെയാണ് സമീപിച്ചത്. പലരും തങ്ങളുടെ പിതാമഹാന്‍മാരോടുള്ള ആദരസൂചകമായി പരിപാടിയില്‍ പങ്കു ചേര്‍ന്നു. അതിനിടെ സ്ഥലത്ത് വാഹനാപകടത്തില്‍ മരിച്ചിരുന്ന ഒരാളുടെ ശവ സംസ്‌കാര
ചടങ്ങുകളും നടന്നു.

കുറച്ചു പേര്‍ സമരത്തില്‍ പങ്കെടുത്തിരുന്ന തങ്ങളുടെ പിതാമഹാന്മാരുടെ ശേഷിപ്പുകള്‍ പ്രദര്‍ശിപ്പിക്കാനും വേദിയെ ഉപയോഗപ്പെടുത്തി.ciaran-and-alfreda-kavanagh-right-and-k-630x469rrs4rrs 6

Scroll To Top