Friday December 09, 2016
Latest Updates

ബിജെ പി യെ തള്ളി ബീഹാര്‍,ജനതാ കുടുംബത്തിന്റെ മഹാസഖ്യം അധികാരത്തിലേയ്ക്ക്

ബിജെ പി യെ തള്ളി ബീഹാര്‍,ജനതാ കുടുംബത്തിന്റെ മഹാസഖ്യം അധികാരത്തിലേയ്ക്ക്

പാറ്റ്‌ന: ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേയ്ക്ക്. കേവല ഭൂരിപക്ഷമായ 122 സീറ്റ് എന്ന ലക്ഷ്യം മറികടന്ന മഹാസഖ്യം 158 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം 75 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.

മത്സരിച്ച കേന്ദ്രങ്ങളിലെല്ലാം മുന്നേറ്റം നടത്തിയ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി.യാണ് മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ നാലു സീറ്റിലേയ്ക്ക് ഒതുങ്ങിപ്പോയ കോണ്‍ഗ്രസ് സീറ്റ് നേട്ടം വര്‍ധിപ്പിച്ച് മികച്ച തിരിച്ചുവരവ് നടത്തി.ബിജെപിയ്‌ക്കെതിരെ നിതീഷ് കുമാറിന്റെ മഹസഖ്യ പരീക്ഷണം വിജയം കണ്ടുവെന്നാണ് ബീഹാര്‍ ഫലം നല്‍കുന്ന സൂചന. 
101 സീറ്റുകളില്‍ വീതം മത്സരിച്ച നിതീഷ് കുമാറിന്റെ ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. മോഡിയുടെ പരിഹാസത്തിനും ജംഗിള്‍ രാജ് വിശേഷണത്തിനും ഇരയായ ലാലു പ്രസാദ് യാദവിന്റെ തിരിച്ചുവരവു കൂടിയാണ് ബീഹാര്‍ ഫലം. 65 സീറ്റുകളില്‍ ആര്‍ജെഡി മുന്നേറുകയാണ്. 

66 സീറ്റുകളിലാണ് ജെഡിയു സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോഡി തരംഗത്തില്‍ നിലംപരിശായ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ചുവടുപിടിച്ച് മുന്നേറ്റം നടത്തി. മത്സരിച്ച 41 സീറ്റുകളില്‍ 15ലേറെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികള്‍ ലീഡ് തുടരുകയാണ്.bih

Scroll To Top