Saturday December 10, 2016
Latest Updates

ക്രിക്കറ്റ് കളിക്കിടെ എതിര്‍ താരവുമായി കൂട്ടിയിടിച്ച യുവതാരം അന്തരിച്ചു

ക്രിക്കറ്റ് കളിക്കിടെ എതിര്‍ താരവുമായി കൂട്ടിയിടിച്ച യുവതാരം അന്തരിച്ചു

ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച പശ്ചിമ ബംഗാള്‍ മുന്‍ അണ്ടര്‍19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി (20) മരിച്ചു. ഗുരുതരമായി പരിക്കേറ്റ അങ്കിത് കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു.

കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപൂര്‍ ക്ലബും തമ്മിലുള്ള സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു അപകടം. ടീമിലെ ആദ്യ ഇലവനില്‍ ഇല്ലാതിരുന്ന അങ്കിത് അര്‍നബ് നന്ദിയുടെ പകരക്കാരനായി ഫീല്‍ഡിലിറങ്ങിയതായിരുന്നു. 44ാം ഓവറില്‍ ഒരു ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗളര്‍ സൗരവ് മണ്ടലുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

സൗരവിന്റെ കൈമുട്ട് അങ്കിതിന്റെ പിന്‍കഴുത്തിലും തലയിലും ഇടിക്കുകയായിരുന്നുവെ് സഹകളിക്കാര്‍ പറഞ്ഞു. കൂട്ടിയിടിച്ച ഉടനെ അങ്കിത് രക്തം ഛര്‍ദിച്ച് ബോധംകെട്ടു വീണു.

പത്തൊന്‍പതു വയസിന് താഴെയുള്ളവര്‍ക്കുവേണ്ടിയുള്ള കുച്ച് ബിഹാര്‍ ട്രോഫിയില്‍ പശ്ചിമബംഗാള്‍ ടീമിനെ നയിച്ച താരം 2014 ലെ അണ്ടര്‍19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ 30 അംഗം സാധ്യതാപട്ടികയിലും ഇടം നേടിയിരുന്നു. സി.കെ.നായിഡു ടൂര്‍ണമെന്റില്‍ ബംഗാള്‍ അണ്ടര്‍23 ടീമിനുവേണ്ടിയും ഈ ബാറ്റ്‌സ്മാന്‍ കളിച്ചിട്ടുണ്ട്.

 

Scroll To Top