Monday February 20, 2017
Latest Updates

റഷ്യന്‍ താരങ്ങളെ റിയോ ഒളിംപിക്സില്‍ നിന്നും വിലക്കണമെന്ന് ആവശ്യം

റഷ്യന്‍ താരങ്ങളെ റിയോ ഒളിംപിക്സില്‍ നിന്നും വിലക്കണമെന്ന് ആവശ്യം

മോണ്‍ട്രിയല്‍: റഷ്യന്‍ താരങ്ങളെ റിയോ ഒളിംപികിസില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ദി വേള്‍ഡ് ആന്റി ഡോപ്പിങ് ഏജന്‍സ് (ഡബ്ല്യുഎഡിഎ). 2014 സോചി വിന്റര്‍ ഒളിംപ്കിസിലടക്കം റഷ്യന്‍ കായിക താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

2010ലെ വാന്‍കോവര്‍ വിന്റര്‍ ഒളിംപിക്സ് മുതല്‍ 2014ലെ സോചി വിന്റര്‍ ഒളിംപ്കിസ് വരെ റഷ്യന്‍ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചാണ് മത്സരങ്ങളില്‍ പങ്കെടുത്തതെന്നാണ് ആരോപണം. ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ റഷ്യയെ രാജ്യാന്തര അത്ലറ്റിക്സില്‍ നിന്നും ഐഎഎഎഫ് വിലക്കിയരിക്കുകയാണ്. എന്നാല്‍ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു. റഷ്യയ്ക്കെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് പാശ്ചാത്യ ശക്തികള്‍ ഒളിംപിക് അധികൃതരെ ഉപയോഗിക്കുകയാണെന്ന വാദവും ശക്തമാണ്. ഓഗസ്റ്റ് 5നാണ് ബ്രസീലിലെ റിയോയില്‍ ഇത്തവണത്തെ ഒളിംപിക്സ് ആരംഭിക്കുക.

Scroll To Top