Sunday December 04, 2016
Latest Updates

റിമി ടോമി പിടിച്ച പുലിവാല് …

റിമി ടോമി പിടിച്ച പുലിവാല് …

മലപ്പുറത്തെ പാണ്ടിക്കാട് സ്വദേശിനിയായ വീട്ടമ്മയെ സ്റ്റേജ് പരിപാടിക്കിടെ നിലമ്പൂരിന്റെ സരിത നായരെന്ന് വിളിച്ച് അപമാനിച്ചതിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗായിക റിമി ടോമിക്ക് വക്കീല്‍ നോട്ടീസ്.

നിലമ്പൂര്‍ പാട്ടുത്സവ പരിപാടിക്കിടെ രണ്ട് കുട്ടികളുടെ അമ്മയും പാണ്ടിക്കാടിനടുത്ത ദേശക്കാരിയുമായ സ്ത്രീയെ സ്റ്റേജിലേക്ക് ക്ഷണിക്കുകയും നിര്‍ബന്ധിച്ച് മറ്റൊരാള്‍ക്കൊപ്പം നൃത്തം ചെയ്യിക്കുകയും ചെയ്‌തെന്നാണ് ആരോപണം.

പരിപാടിക്ക് ശേഷം രണ്ട് പവന്‍ സ്വര്‍ണാഭരണം സമ്മാനം നല്‍കാമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും അതും കൊടുത്തില്ലത്രെ. പരിപാടി കഴിഞ്ഞു പോകുന്ന സമയത്തും വീട്ടിലെത്തിയിട്ടും പരിപാടിക്കെത്തിയവരും പരിചയക്കാരും തന്നെ സരിത നായരെന്ന് വിളിച്ച് അപമാനിക്കുന്നത് കടുത്ത മാനഹാനിയുണ്ടാക്കുന്നതായും നോട്ടീസില്‍ പറയുന്നു.

പതിനഞ്ച് ദിവസത്തിനകം 10 ലക്ഷം രൂപ നല്‍കുകയും പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ചാണ് അഡ്വ.എ.പി ഇസ്മാഈല്‍ മുഖേന വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്.

Scroll To Top