Thursday December 08, 2016
Latest Updates

റിമി ടോമി ജയറാമിന്റെ നായികയാവുന്നു

റിമി ടോമി ജയറാമിന്റെ നായികയാവുന്നു

പ്രശസ്ത പിന്നണി ഗായികയും ടിവി ഷോകളിലൂടെ കുടുംബ സദസ്സുകള്‍ക്ക് പ്രിയങ്കരിയുമായ റിമി ടോമി നടന്‍ ജയറാമിന്റെ നായികയായി സിനിമയിലെത്തുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന സിനിമയിലാണ് റിമി നായികയായി അരങ്ങേറുന്നത്.

കണ്ണന്‍ താമരക്കുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമിന്റെ തന്നെ നിര്‍ബന്ധമാണ് അഭിനയിക്കാന്‍ കാരണമെന്ന് റിമി പറഞ്ഞു.

മീശ മാധവന്‍ എന്ന ചിത്രത്തിലെ ‘ചിങ്ങ മാസം വന്നു ചേര്‍ന്നാല്‍’ എന്ന ഗാനം പാടിക്കൊണ്ടാണ് റിമി പിന്നണി ഗാന രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീടു പല ടിവി ഷോകള്‍ അവതരിപ്പിച്ചും കഴിവ് തെളിയിച്ചു. നേരത്തേ അഞ്ചു സുന്ദരികള്‍ എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ റിമി പ്രത്യക്ഷപ്പെട്ടിരുന്നു.

 

Scroll To Top