Wednesday December 07, 2016
Latest Updates

മാര്‍ച്ച് 21ന് ശനിയാഴ്ച ഡബ്ലിനില്‍ റൈറ്റ് ടു വാട്ടര്‍ പ്രവര്‍ത്തകരുടെ വന്‍ റാലി 

മാര്‍ച്ച് 21ന് ശനിയാഴ്ച ഡബ്ലിനില്‍ റൈറ്റ് ടു വാട്ടര്‍ പ്രവര്‍ത്തകരുടെ വന്‍ റാലി 

ഡബ്ലിന്‍:ജലനിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ റൈറ്റ് ടു വാട്ടര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുമെന്ന് സംഘാടകരുടെ അവകാശവാദം.ഡബ്ലിനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്. .

മാര്‍ച്ച് 21ന് ശനിയാഴ്ച ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റിലെ പാര്‍ണല്‍ സ്‌ക്വയറിലാണ് റൈറ്റ് ടു വാട്ടര്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുന്നത്.ജലനിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ റൈറ്റ് ടു വാട്ടര്‍ നടത്തുന്ന നാലാമത്തെ വലിയ ദേശീയ പ്രക്ഷോഭമാണിത്.

എത്രയാളുകള്‍ കൃത്യമായി പങ്കെടുക്കുമെന്ന് പറയാനാകില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചാരണ പരുപാടികളുടെ ഭാഗമായി ആയിരകണക്കിന് ആളുകള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുണ്ടെന്ന് യുണൈറ്റ് ട്രേഡ് യൂണിയന്‍ നേതാവ് ബ്രന്‍ഡന്‍ ഓഗിള്‍ പറഞ്ഞു.

അതെസമയം ജലനിരക്ക് വര്‍ദ്ധനയ്‌ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന അഞ്ച് ട്രേഡ് യൂണിയനുകളും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകളും ശക്തമാണ്. മെയ്യില്‍ നടക്കുന്ന റൈറ്റ് ടു വാട്ടറിന്റെ ദിദ്വിന കോണ്‍ഫറന്‍സില്‍ ഇക്കാര്യം ചര്‍ച്ചയാകും. അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് റൈറ്റ് ടു വാട്ടറിലെ ട്രേഡ് യൂണിയനുകള്‍ ചിന്തിക്കുന്നത്. ഇതിനായി രാഷ്ട്രീയ പ്രവര്‍ത്തകര്‍, അക്കാഡമിസ്റ്റുകള്‍ വിവിധ എന്‍ ജി ഓ കള്‍ എന്നിവരെ ക്ഷണിച്ചിട്ടുണ്ടെന്ന് യൂണിയന്‍ വൃത്തങ്ങള്‍ പറഞ്ഞു

Scroll To Top