Saturday December 10, 2016
Latest Updates

മഴയില്‍ തളരാതെ ജനസഞ്ചയം വാട്ടര്‍ ചാര്‍ജിനെതിരെ തെരുവില്‍,ഡബ്ലിന്‍ റാലിയില്‍ പങ്കെടുത്തത് എണ്‍പതിനായിരത്തോളം പേര്‍ 

മഴയില്‍ തളരാതെ ജനസഞ്ചയം വാട്ടര്‍ ചാര്‍ജിനെതിരെ തെരുവില്‍,ഡബ്ലിന്‍ റാലിയില്‍ പങ്കെടുത്തത് എണ്‍പതിനായിരത്തോളം പേര്‍ 

ഡബ്ലിന്‍:കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നിട്ടും പിരിഞ്ഞു പോകാന്‍ തയാറാവാതെ ആവേശപൂര്‍വ്വം മുദ്രാവാക്യം മുഴക്കി മുന്നേറിയ ജനസഞ്ചയം എന്ടാ കെന്നി സര്‍ക്കാരിന് താക്കിതായി .വാട്ടര്‍ ചാര്‍ജ് വര്‍ദ്ധനവിനെതിരെ ഡബ്ലിന്‍ നഗരത്തില്‍ നടന്ന വമ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ അണിനിരന്നു . റൈറ്റ് റ്റു വാട്ടര്‍ പ്രസ്ഥാനമാണ് ഇന്നത്തെ പ്രതിഷേധമാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

എണ്‍പതിനായിരത്തോളം സമരഭടന്‍മാരാണ് നഗരത്തിലെത്തിയത്.രാവിലെ മുതല്‍ തന്നെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ള സമരക്കാരെയും വഹിച്ചു കൊണ്ടുള്ള ബസുകള്‍ ഡബ്ലിന്‍ സിറ്റിയില്‍ എത്തികൊണ്ടിരുന്നു,

ഹൂസ്റ്റണ്‍ സ്റ്റേഷനില്‍ നിന്നും കോണോളി സ്‌റ്റേഷനില്‍ നിന്നുമായി രണ്ടു പ്രധാനറാലികളാണ് ഒക്കോണല്‍ സ്ട്രീറ്റില്‍ എത്തിച്ചേര്‍ന്നത്.ഇത് കൂടാതെ അനേകം ചെറു റാലികളും അണിനിരന്ന റാലി രണ്ടു മണിയോടെ റാലി ജി പി ഓ യ്ക്ക് സമീപം സംഗമിച്ചു.
57 ശതമാനം പേരാണ് ഇതേവരെ ഐറിഷ് വാട്ടര്‍ ബില്‍ അടയ്ക്കാത്തവരായി ഉള്ളത്.ജനങ്ങളുടെ പിന്തുണയുള്ള അടുത്ത സര്‍ക്കാര്‍ വരുന്നതോടെ വാട്ടര്‍ ചാര്‍ജുകള്‍ ഇല്ലാതാകുമെന്ന് റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ ഉറപ്പു നല്‍കി.

റാലിയോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു.

Scroll To Top