Thursday September 21, 2017
Latest Updates

റൈറ്റ് ടു വാട്ടര്‍ സമരം:ആവേശം കുറഞ്ഞെങ്കിലും ആയിരങ്ങള്‍ സമരത്തിനെത്തി

റൈറ്റ് ടു വാട്ടര്‍ സമരം:ആവേശം കുറഞ്ഞെങ്കിലും ആയിരങ്ങള്‍ സമരത്തിനെത്തി

Philഡബ്ലിന്‍: ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജലവിതരണത്തിന് വില ചുമത്തിയ നടപടിയ്‌ക്കെതിരെ ഡബ്ലിനില്‍ അടക്കം രാജ്യമൊട്ടാകെ നടത്തിയ റാലികളില്‍ ആയിരങ്ങള്‍ പങ്കെടുത്തു.ഇന്നലെ നടന്ന പ്രതിഷേധ റാലിയില്‍ ഡബ്ലിനില്‍ മാത്രം 5,000 ആളുകള്‍ പങ്കെടുത്തെന്നാണ് പോലീസ് പറയുന്നത്. കോര്‍ക്ക്,ലീംറിക്ക്,ദ്രോഗഡ,കെറി,കാവന്‍ തുടങ്ങി മുപ്പതോളം കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലി നടത്തപ്പെട്ടു.

‘റൈറ്റ് ടു വാട്ടര്‍’ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. അയര്‍ലണ്ട് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ ഫിനഗേല്‍ പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ അതേ ദിവസമാണ് ആയിരങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവുകളിലിറങ്ങിയത്.

കഴിഞ്ഞ വര്‍ഷം ജനുവരി ജലത്തിന് വില ഏര്‍പ്പെടുത്തിയത്. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതോടെ നിരക്ക് ഗണ്യമായി കുറിച്ചിരുന്നു. എന്നാല്‍ നിരക്ക് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്.എങ്കിലും സമരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ എണ്ണവും ആവേശവും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞതായാണ് വിലയിരുത്തല്‍

Scroll To Top