Saturday December 03, 2016
Latest Updates

ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചു വരുന്ന നഴ്‌സുമാര്‍ക്ക് 30 % ടാക്‌സ് നിരക്കില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവുമോ?തൊഴില്‍ മന്ത്രിയുടെ നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം 

ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചു വരുന്ന നഴ്‌സുമാര്‍ക്ക് 30 % ടാക്‌സ് നിരക്കില്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യാനാവുമോ?തൊഴില്‍ മന്ത്രിയുടെ നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം 

ഡബ്ലിന്‍:സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് അയര്‍ലണ്ട് വിട്ടവരെ ആകര്‍ഷിക്കുന്നതിനായി, മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായ ജോലിക്കാര്‍ തിരിച്ചു വന്നാല്‍ അവര്‍ക്കുള്ള ടാക്‌സ് 30 ശതമാനമായി കുറയക്കണമെന്ന് തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍.അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടില്ലാത്ത കുടിയേറ്റക്കാര്‍ക്ക് ഈ ഫ്‌ലാറ്റ് നിരക്ക് ലഭ്യമാക്കണെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.

ഐ ടി,കമ്മ്യൂണിക്കേഷന്‍,നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യമേഖല,എഞ്ചിനിയറിംഗ് അടക്കമുള്ള വ്യവസായ മേഖല,അക്കൌണ്ടിംഗ് അടക്കമുള്ള ധനകാര്യമേഖല എന്നിങ്ങനെയുള്ള ജോലികളാണ് സ്‌കില്‍ഡ് വിഭാഗത്തില്‍ അയര്‍ലണ്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ 51 % ടാക്‌സ് നല്‍കുന്ന അയര്‍ലണ്ടിലെ ജോലിക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്താന്‍ ഇടയുള്ള ഈ നിര്‍ദ്ദേശം തൊഴില്‍ മന്ത്രാലയം ധനകാര്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. രാജ്യാന്തര തലത്തില്‍ കഴിവുള്ള ജോലിക്കാര്‍ക്കായി ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടെന്നും, നെതര്‍ലാണ്ട്‌സും ഡെന്‍മാര്‍ക്കും വിദേശിയരായ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിന് ടാക്‌സ് ഇന്‍സെന്റീവുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

യൂ കെ സാമ്പത്തികമായ തിരിച്ചു വരവ് തന്ത്രങ്ങളുടെ ഭാഗമായി അയര്‍ലണ്ടിലും വിദേശത്തമുള്ള ഐറീഷ് സംരഭകരെ ലക്ഷ്യം വെക്കുന്നതും ധനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട് ‘ലൈഫ് സ്‌റ്റൈല്‍ ചോയിസ്’ന്റെ  ഭാഗമായാണ് ചെറുപ്പക്കാര്‍ തകര്‍ച്ചയുടെ സമയത്ത് അയര്‍ലണ്ട് വിട്ടതെന്ന നൂനന്റെ പ്രസ്താവന വീണ്ടും ചര്‍ച്ച്‌യാകാനുള്ള സാഹചര്യവും ഇതിനൊപ്പം ഒരുങ്ങുന്നു

Scroll To Top