Monday December 05, 2016
Latest Updates

ആന്ധ്രയിലെ മില്ലുകാര്‍ അരി അയയ്ക്കുന്നില്ല,ഓണത്തിന് കേരളം പൊറോട്ട കഴിക്കേണ്ടി വരുമോ ?

ആന്ധ്രയിലെ മില്ലുകാര്‍ അരി അയയ്ക്കുന്നില്ല,ഓണത്തിന് കേരളം പൊറോട്ട കഴിക്കേണ്ടി വരുമോ ?

തിരുവനന്തപുരം: ഓണം പടിവാതിക്കല്‍ എത്തി നില്‍ക്കെ മലയാളികളുടെ കീശ കീറുമെന്നുറപ്പായി.ഇതോടെ ഓണത്തിന് പൊറോട്ട കഴിക്കേണ്ടി വരുമെന്ന നിലയിലാണ് മലയാളികള്‍.സര്‍ക്കാര്‍ ഏജന്‍സികള്‍ അരി വാങ്ങിയ പണം കൊടുക്കാതെ അരി അയയ്‌ക്കേണ്ടതില്ലെന്ന് ആന്ധ്രപ്രദേശിലെ വിവിധ ഏജന്‍സികള്‍ തീരുമാനിച്ചിരിക്കുകയാണ്.

ആന്ധ്രപ്രദേശില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള അരി വരവ് നിലച്ചതതോടെ ഭരണ ഉദ്യോഗസ്ഥ തലങ്ങളില്‍ ആശങ്ക മുറുകിയിരിക്കുകയാണ്.പഞ്ചായത്ത് തിരഞ്ഞെടുപ്പ് എത്തിനില്‍ക്കെ സംസ്ഥാന സര്‍ക്കാരിനും ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അരി വരവ് നിലച്ചതിനെത്തുടര്‍ന്ന് വിലെ കുത്തനെ ഉയര്‍ന്നേക്കും. 

സപ്ലൈകോ അടക്കമുള്ള ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കും അരി നല്‍കേണ്ടെന്നാണ് മില്ലുടമകളുടെ തീരുമാനം. കുടിശിക നല്‍കാത്തതാണ് മില്ലുടമകളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുടിശിക നല്‍കാതെ അരി നല്‍കില്ലെന്ന് മില്ലുടമകള്‍ അറിയിച്ചു. 69 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡ് മില്ലുടമകള്‍ക്ക് നല്‍കാനുള്ളത്.സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നീക്കങ്ങള്‍ നടത്തി ഓണത്തിനു മുമ്പ് പ്രശ്‌നങ്ങള്‍ നീക്കാനുള്ള ശ്രമം തുടരുകയാണ്

Scroll To Top