Friday September 22, 2017
Latest Updates

കോര്‍ക്കിനെ പ്രകമ്പനം കൊള്ളിച്ചു റെക്‌സ്ബാന്‍ഡ്; ഡബ്ലിനിലെ ആദ്യ ഷോ ഇന്ന് 

കോര്‍ക്കിനെ പ്രകമ്പനം കൊള്ളിച്ചു റെക്‌സ്ബാന്‍ഡ്; ഡബ്ലിനിലെ ആദ്യ ഷോ ഇന്ന് 

കോര്‍ക്ക്: കോര്‍ക്കിനെ പ്രകമ്പനം കൊള്ളിച്ചു റെക്‌സ്ബാന്‍ഡിന്റെ അയര്‍ലന്‍ഡ് പര്യടനം തുടങ്ങി. ഒപ്പറാ ഹൗസില്‍ തിങ്ങി നിറഞ്ഞ നൂറുകണക്കിനാളുകള്‍ പാട്ടും നൃത്തവുമായി റെക്‌സ്ബാന്‍ഡിനെ വരവേറ്റു. ഡബ്ലിനില്‍ ഹീലിക്‌സ് തീയേറ്ററില്‍ . ശനിയാഴ്ചയും ഞായറാഴ്ചയും വൈകുന്നേരം ആറിന് ഷോ അരങ്ങേറും.

കീബോര്‍ഡില്‍ മാന്ത്രിക കൈവിരല്‍ ചലനങ്ങളുമായി സ്റ്റീഫന്‍ ദേവസിയും ഗിറ്റാറില്‍ സംഗീത വിരുന്നൊരുക്കി അല്‍ഫോന്‍സും ഹെക്ടറും യുവത്വത്തിന്റെ താളങ്ങളുമായി ഡ്രമ്മര്‍ ഷോമിയും അണിനിരന്നപ്പോള്‍ കോര്‍ക്ക് ജനത ആവേശത്തേരിലേറി. ഷെല്‍ട്ടന്‍ പിന്‍ഹീറോ, പ്രഫ.ബീന മനോജ്, ടിംസണ്‍ എന്നിവരുടെ ശബ്ദസാന്നിധ്യം സംഗീതത്തിന്റെ പെരുമഴയാണ് ഒപ്പറ ഹൗസില്‍ സൃക്ഷ്ടിച്ചത്. 

സംഗീതത്തിനൊപ്പം നൃത്തവും സ്‌കിറ്റും ഷോയുടെ മാറ്റു കൂട്ടി. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി സംഗീതത്തില്‍ ഒന്നായി നൃത്ത ചുവടുകളുമായാണ് പല ഗാനങ്ങളെയും ഐറീഷ് ജനത വരവേറ്റത്. 

ബാന്‍ഡിന്റെ സുവിശേഷ സംഗീതം സ്തുതിയുടെയും ആരാധനയുടെയും നിമിഷങ്ങളിലൂടെയാണ് കടന്നു പോയത്. കോര്‍ക്ക് ബിഷപ് ജോണ്‍ ബക്ക്‌ലി റെക്‌സ്ബാന്‍ഡ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

athi 21

Scroll To Top