Saturday May 27, 2017
Latest Updates

ചരിത്ര വിജയമായി റെക്‌സ് ബാന്‍ഡ് ,ആത്മീയ നിര്‍വൃതിയില്‍ അയര്‍ലണ്ട് 

ചരിത്ര വിജയമായി റെക്‌സ് ബാന്‍ഡ് ,ആത്മീയ നിര്‍വൃതിയില്‍ അയര്‍ലണ്ട് 

ഡബ്ലിന്‍: ഹീലിക്‌സ് തീയേറ്ററില്‍ രണ്ട് ദിനങ്ങളായി തിങ്ങിനിറഞ്ഞ രണ്ടായിരത്തോളം കാണികള്‍ക്ക് ആധ്യാത്മിക ചൈതന്യവും ത്രസിപ്പിക്കുന്ന സംഗീതവും പകര്‍ന്നു നല്‍കി റെക്‌സ് ബാന്‍ഡിന്റെ അയര്‍ലണ്ട് പര്യടനം ചരിത്ര വിജയമായി. re 5

ശബ്ദസാന്നിധ്യത്തിനൊപ്പം സംഗീതോപകരണങ്ങളില്‍ നിന്നുള്ള ഇതുവരെ കാണാത്ത താള ലയങ്ങളുമൊരുക്കി കലാകാരന്മാര്‍ വേദിയില്‍ നിറഞ്ഞപ്പോള്‍ കാണികള്‍ ആവേശത്തിന്റെ കൊടുമുടി കയറി.

സംഗീത സംവിധായകനായ അല്‍ഫോന്‍സ്, സ്റ്റീഫന്‍ ദേവസി, ഹെക്ടര്‍ ലൂയിസ് എന്നിവരുടെ നേതൃത്വത്തിലുള്ള റെക്‌സ് ബാന്റ് ലളിതവും സുന്ദരവുമായി ഇംഗ്ലീഷ് മലയാളം,ഹിന്ദി ഭാഷകളിലുള്ള അത്മീയ ഗീതങ്ങള്‍ പാടിക്കൊണ്ടാണ് അയര്‍ലണ്ടിലെ ജനതയുടെ മനസ്സില്‍ കുടിയേറിയത്.

ബാന്‍ഡില്‍ ഗായകരും,നര്‍ത്തകരും ഉപകരണ സംഗീതജ്ഞരുമായി പതിനഞ്ചോളം പേര്‍ അണി നിരന്നു.സ്‌നേഹ സങ്കീര്‍ത്തനം പോലെ ഉയര്‍ന്ന പ്രാര്‍ഥനാ മന്ത്രങ്ങളും സ്തുതി ഗീതങ്ങളും ജനസഹസ്രങ്ങള്‍ ഏറ്റു ചൊല്ലി.അക്ഷരാര്‍ഥത്തില്‍ എന്റര്‍ടെയ്‌മെന്റിനപ്പുറത്ത് ആത്മാവിനെ സ്പര്‍ശിച്ച മനോഹര വേളയായി ഡബ്ലിനിലെ റെക്‌സ് ബാന്‍ഡ് ഷോ . 

കീബോര്‍ഡില്‍ സംഗീതപ്പെരുമഴ തീര്‍ത്ത് സ്റ്റീഫന്‍ ദേവസിയും പാശ്ചാത്യ തദ്ദേശീയ രാഗങ്ങളുടെ അപൂര്‍വ ഈണങ്ങള്‍ ഒരുക്കി അല്‍ഫോന്‍സും വേദി കീഴടക്കി. ഗിറ്റാറിസ്റ്റ് ഹെക്ടര്‍, എത്‌നിക് ഡ്രമ്മര്‍ ഷോമി. കീബോര്‍ഡിസ്റ്റ് ആന്‍ഡി എന്നിവര്‍ക്ക് പുറമെ ശബ്ദസാന്നിധ്യമായി ഷെല്‍ട്ടന്‍, പ്രഫ.ബീന മനോജ്, ടിംസണ്‍, കാത്തി, സെബാസ്റ്റിയന്‍, ബിനു കെ.പി എന്നിവരും വേദിയിലെത്തി. സംഗീതത്തിനൊപ്പം വ്യക്തിപരമായ ദൈവീകാനുഭവങ്ങളും പ്രാര്‍ഥനാ ജീവിതവും കലാകാരന്മാര്‍ പങ്കുവെച്ചു.യേശുവിന്റെ യുവാക്കള്‍, ക്രിസ്തുരാജന്റെ പാട്ടുമായി ഡബ്ലിന്‍ നഗരത്തെ പുളകമണിയിച്ച സായാഹ്നങ്ങള്‍ ഒരിക്കലും ആര്‍ക്കും മറക്കാന്‍ കഴിയില്ലാത്തത്ര വിധം മനോജ്ഞമായിരുന്നു 

യൂറോപ്പ് ടൂറിന്റെ ഭാഗമായെത്തിയ റെക്‌സ്ബാന്‍ഡ് ടീം ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ് പര്യടനങ്ങള്‍ക്കായി അയര്‍ലണ്ടില്‍ നിന്നും യാത്രയാവും.

റെക്‌സ്ബാന്‍ഡ് ഷോ വന്‍വിജയമാക്കി തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യേകിച്ചു സീറോ മലബാര്‍ സഭ  കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍,ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ  സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ആന്റണി നല്ലുക്കുന്നേല്‍,  ചാപ്ലെന്‍മാരായ ഫാ.ജോസ് ഭരണികുളങ്ങര, ഫാ.മനോജ് പൊന്‍കാട്ടില്‍,ഫാ.ഫ്രാന്‍സീസ് നീലന്‍കാവില്‍ എന്നിവര്‍ക്കും ജീസസ് യൂത്ത് അയര്‍ലണ്ടിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി നന്ദി അറിയിച്ചു.

 ഫോട്ടോ :സുനില്‍ ഫ്രാന്‍സിസ് ,കിരണ്‍ ബാബു കരാലില്‍ 

re 6

re 9

re 7

re 8

kb

re 4

re 1

re psnre main

 

 
Scroll To Top