Monday February 20, 2017
Latest Updates

റെക്‌സ്ബാന്‍ഡ് 2014 ടീം അയര്‍ലണ്ടില്‍ എത്തി ,ഇന്ന് മുതല്‍ സംഗീതപ്പെരുമഴ

റെക്‌സ്ബാന്‍ഡ് 2014 ടീം അയര്‍ലണ്ടില്‍ എത്തി ,ഇന്ന് മുതല്‍  സംഗീതപ്പെരുമഴ

ഡബ്ലിന്‍: റെക്‌സ്ബാന്‍ഡ് 2014 ന്റെ അരങ്ങുണരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. പത്താം തിയതി(നാളെ ) വൈകുന്നേരം കോര്‍ക്ക് ഓപ്പറാ ഹൌസില്‍ തിരിതെളിയുന്ന റെക്‌സ്ബാന്‍ഡ് ഷോ പതിനൊന്നിനും പന്ത്രണ്ടിനും ഡബ്ലിന്‍ ഹീലിക്‌സിലും അരങ്ങേറും. 
അമേരിക്കയില്‍ നിന്നുള്ള ബാന്‍ഡ് അംഗങ്ങളും ഇന്ത്യയില്‍ നിന്നുള്ള ബാന്‍ഡ് അംഗങ്ങളും ഇന്ന് രാവിലെ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നു. അവസാനഘട്ട ഒരുക്കങ്ങളും പരിശീലനവും നടക്കുകയാണ്.

പാശ്ചാത്യ പൌരസ്ത്യ സംഗീതശൈലികള്‍ കോര്‍ത്തിണക്കി ബാന്‍ഡ് ഒരുക്കുന്ന സംഗീത പരിപാടികള്‍ക്കും ആല്‍ബങ്ങള്‍ക്കും ലക്ഷക്കണക്കിനന് ആരാധകരാണുള്ളത്. 

സ്റ്റീഫന്‍ ദേവസി, അല്‍ഫോന്‍സ്, ഹെക്ടര്‍ ലൂയീസ്, ഷെല്‍റ്റന്‍ പിന്‍ഹീറോ, പ്രഫ.ബീന മനോജ് , കേയ്റ്റി തുടങ്ങിയ പ്രഗത്ഭരുടെ ഒരുനനിരതന്നെ വേദിയില്‍ അണിനിരക്കും. 

അയര്‍ലണ്ടിലെ വത്തിക്കാന്‍ സ്ഥാനനപതിയും ഡബ്ലിന്‍ ആര്‍ച്ച് ഡയോസീസ് പ്രതിനിധികളും പങ്കെടുക്കുന്ന പരിപാടിയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. അയര്‍ലണ്ട് ജീസസ് യൂത്താണ് റെക്‌സ്ബാന്‍ഡ് 2014 അണിയിച്ചൊരുക്കുന്നത്. പരിമിതമായ ഏതാനം ടിക്കറ്റുകള്‍ www.ireland.jesusyouth.org -ല്‍ ലഭ്യമാണ്.

Scroll To Top