Saturday November 18, 2017
Latest Updates

റെക്‌സ് ബാന്‍ഡ് 2014 :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

റെക്‌സ് ബാന്‍ഡ് 2014 :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

reഡബ്ലിന്‍: ഒക്‌ടോബര്‍ പത്തിന് കോര്‍ക്ക് ഓപ്പറാ ഹൗസിലും പതിനൊന്നിനും പന്ത്രണ്ടിനും ഡബ്ലിന്‍ ഹീലിക്‌സ് തിയേറ്ററിലും സംഗീതത്തിന്റെ അത്ഭുത പ്രപഞ്ചമൊരുക്കാന്‍ അയര്‍ലണ്ടിലെത്തുന്ന റെക്‌സ്ബാന്‍ഡിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ 
പൂര്‍ത്തിയായി. മൂന്നു ഷോകളുടെയും ടിക്കറ്റ് വില്‍പ്പനയും അവസാന ഘട്ടത്തിലാണ്.റോം ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പരിപാടി അവതരിപ്പിക്കുന്ന ടീം  ഇതിനുമുന്‍പ് പത്തിലേറെ പ്രാവശ്യം യൂറോപ്പ് സന്ദര്‍ശിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങളിലായി 500ല്‍ അധികം പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ബാന്‍ഡ് ഇത് രണ്ടാം തവണയാണ് അയര്‍ലണ്ടില്‍ എത്തുന്നത്. പാശ്ചാത്യ പൗരസ്ത്യ  സംഗീതസമ്മിശ്രണത്തിന്റെ മനോഹാരിതയാണ് റെക്‌സ് ബാന്‍ഡ് ഷോയുടെ എടുത്തുപറയേണ്ട സവിശേഷത.

നാനാഭാഗത്തുനിന്നും അത്ഭുതാവഹമായ പ്രതികരണമാണ് ഷോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.അയര്‍ലണ്ടിലേയ്ക്കുള്ള വിസ 
ലഭിച്ചുകഴിഞ്ഞ ടീം, യൂറോപ്പ്യന്‍ പര്യടനത്തിനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു.മലയാളികളെക്കൂടാതെ ഐറിഷ്,ഫിലിപ്പിനോ,ആഫ്രിക്കന്‍ തുടങ്ങിയ കമ്മ്യൂണിറ്റികളില്‍നിന്നും നൂറുകണക്കിന് ആളുകള്‍ ഷോയ്ക്കുള്ള പാസ്സുകള്‍ 
സ്വന്തമാക്കിയിട്ടുണ്ട്.

ഇന്‍ഡ്യന്‍ പിയാനോ ലജന്‍ഡ് സ്റ്റീഫന്‍ ദേവസ്സി, ചലച്ചിത്ര സംഗീത സംവിധായകന്‍ അല്‍ഫോന്‍സ്, ബെയ്‌സ് ഗിത്താറില്‍ ഇടിമുഴക്കം തീര്‍ക്കുന്ന ഹെക്ടര്‍ ലൂയീസ്, സൗത്ത് ഇന്‍ഡ്യന്‍ എത്ത്‌നിക് ഡ്രമ്മര്‍ ഷോമി, പ്രൊഫ.ബീന മനോജ് എന്നിവര്‍ വേദിയില്‍ അണിനിരക്കുമ്പോള്‍ തിയേറ്റര്‍ സംഗീത പ്രപഞ്ചമാകുമെന്നതില്‍ സംശയമില്ല.

ഡബ്ലിന്‍ ആര്‍ച്ച് ഡയോസിസ് പ്രതിനിധികളും അയര്‍ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതിയും വിശിഷ്ട അതിഥികളായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോര്‍ക്ക്  ഷോയുടെ ടിക്കറ്റുകള്‍ ഇനിയും ആവശ്യമുള്ളവര്‍ക്ക് അന്നേ ദിവസം പ്രോഗ്രാം സ്ഥലത്തു നിന്നും ലഭിക്കുന്നതാണ്. ടിക്കറ്റ് വില്‍പ്പനയ്ക്കും മറ്റ് ലോക്കല്‍ അറേഞ്ച്‌മെന്റുകള്‍ക്കും സഹായിച്ച ഏവര്‍ക്കും നന്ദി പറയുന്നതോടൊപ്പം ഏവരെയും റെക്‌സ്ബാന്‍ഡ് 2014 ലേയ്ക്ക് സാദരം ക്ഷണിക്കുന്നു.

ടിക്കറ്റുകള്‍ക്കു വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകള്‍

ഡബ്ലിന്‍:0879630904

കോര്‍ക്ക്:0864055517

Scroll To Top