Friday December 09, 2016
Latest Updates

റെക്‌സ് ബാന്‍ഡ് ടീം ഇന്ന് അയര്‍ലണ്ടില്‍ എത്തും,ഓണ്‍ ലൈനിലും പ്രവേശന ടിക്കറ്റ് ലഭ്യം

റെക്‌സ് ബാന്‍ഡ് ടീം ഇന്ന് അയര്‍ലണ്ടില്‍ എത്തും,ഓണ്‍ ലൈനിലും പ്രവേശന ടിക്കറ്റ് ലഭ്യം

ഡബ്ലിന്‍:സംഗീതത്തിന്റെ അത്ഭുതസാഗരമൊരുക്കി എല്ലാ ഭൂഖണ്ഡങ്ങളെയും സന്തോഷ ലഹരിയിലാഴ്ത്തുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകമായ റെക്‌സ്ബാന്‍ഡ് ഇന്ന് അയര്‍ലണ്ടില്‍ എത്തും.

ഒക്‌ടോബര്‍ പത്തിന് കോര്‍ക്ക് ഓപ്പറാ ഹൗസിലും പതിനൊന്നിനും പന്ത്രണ്ടിനും ഡബ്ലിന്‍ ഹീലിക്‌സ് തിയേറ്ററിലുമാണ് റെക്‌സ്ബാന്‍ഡ് സംഗീത നിശയൊരുക്കുന്നത്.ജീസസ് യൂത്ത് അയര്‍ലണ്ടാണ് റെക്‌സ്ബാന്‍ഡ് ടീമിന് ആതിഥേയത്വം വഹിക്കുന്നത്.

ഇന്ത്യന്‍ ക്ലാസിക്കല്‍,വെസ്റ്റെണ്‍,ഫ്യൂഷന്‍,റോക്ക്,പോപ്പ്,ഹിപ് ഹോപ് തുടങ്ങി വ്യത്യസ്ഥ ശൈലികളിലാണ് റെക്‌സ്ബാന്‍ഡ് സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നത്.

റെക്‌സ്ബാന്‍ഡ് സംഗീതോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജീസസ് യൂത്ത് അയര്‍ലണ്ട് അറിയിച്ചു.

പ്രവേശനത്തിന് വേണ്ട ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.http://thehelix.ie/jesus-youth-ireland-presents-rexband/എന്ന ഹീലിക്‌സ് തീയേറ്റര്‍ വെബ്‌സൈറ്റില്‍ നിന്നും ഡബ്ലിന്‍ ഷോയിലെയ്ക്കുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ലഭിക്കും.

ഇന്‍ഡ്യന്‍ പിയാനോ ലജന്‍ഡ് സ്റ്റീഫന്‍ ദേവസ്സി, ചലച്ചിത്ര സംഗീത സംവിധായകന്‍ അല്‍ഫോന്‍സ്, ബെയ്‌സ് ഗിത്താറില്‍ ഇടിമുഴക്കം തീര്‍ക്കുന്ന ഹെക്ടര്‍ ലൂയീസ്, സൗത്ത് ഇന്‍ഡ്യന്‍ എത്ത്‌നിക് ഡ്രമ്മര്‍ ഷോമി, പ്രൊഫ.ബീന മനോജ് എന്നിവര്‍ വേദിയില്‍ അണിനിരക്കുമ്പോള്‍ തിയേറ്റര്‍ സംഗീത പ്രപഞ്ചമാകുമെന്നതില്‍ സംശയമില്ല.

ഡബ്ലിന്‍ ആര്‍ച്ച് ഡയോസിസ് പ്രതിനിധികളും അയര്‍ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതിയും വിശിഷ്ട അതിഥികളായി എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കോര്‍ക്ക് ഷോയുടെ ടിക്കറ്റുകള്‍ ഇനിയും ആവശ്യമുള്ളവര്‍ക്ക് അന്നേ ദിവസം പ്രോഗ്രാം സ്ഥലത്തു നിന്നും ലഭിക്കുന്നതാണ്.

ടിക്കറ്റുകള്‍ക്കു വേണ്ടി ബന്ധപ്പെടേണ്ട നമ്പറുകള്‍
ഡബ്ലിന്‍:0879630904
കോര്‍ക്ക്:0864055517

Scroll To Top