Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലേക്ക് കുടിയേറിയവരില്‍ കൂടുതല്‍ പേരും മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട് 

അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലേക്ക് കുടിയേറിയവരില്‍ കൂടുതല്‍ പേരും മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിന്നും ആസ്‌ട്രേലിയയിലേക്ക് കുടിയേറിയവരില്‍ കൂടുതല്‍ പേരും തിരികെ മടങ്ങാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തിരികെ മടങ്ങുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ ബന്ധപ്പെടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുള്ളതെന്ന് ആസ്‌ട്രേലിയന്‍ സപ്പോര്‍ട്ട് അസോസിയേഷന്‍ ഓഫ് ക്വീന്‍സ്‌ലാന്‍ഡ് (ഐ എ എസ് എ ക്യു) അറിയിച്ചു.

മടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ കൂടുതലും കുടുംബങ്ങളാണെന്നും, ബന്ധുക്കളുടെ സാമീപ്യവും, കുട്ടികളെ അയര്‍ലണ്ടിലെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ പഠിപ്പിക്കുക എന്നതുമാണ് ഇവരുടെ ലക്ഷ്യമെന്നും ഐ എ എസ് എ ക്യു കോഓര്‍ഡിനേറ്റര്‍ ഓര്‍ലാ മക് ഹ്യൂ പറയുന്നു. കണ്‍സ്ട്രക്ഷന്‍, മൈനിങ്ങ് മേഖലകളിലെ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുന്നതാണ് മറ്റൊരു കാരണം.

ഐറിഷ് എബ്രോഡ് നെറ്റ്‌വര്‍ക്കിങ്ങ് ഓഫീസര്‍ ജോ ഒബ്രിയാന്‍ കഴിഞ്ഞ മാസം രാജ്യത്തെ നിരവധി ഐറിഷ് ആസ്‌ട്രേലിയന്‍ ഓര്‍ഗനൈസേഷനുകളെ സന്ദര്‍ശിച്ചിരുന്നു. ഭൂരിഭാഗം പേരും മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കിലും ചില ആശങ്കകള്‍ ഇവരില്‍ ശക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഭവന, സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ലഭ്യതയാണ് ഇവയില്‍ പ്രധാനം. സ്ഥിരമായ തൊഴില്‍ ലഭ്യത, ആരോഗ്യ രംഗത്തെ സേവനങ്ങളുടെ ലഭ്യത, കുട്ടികളുടെ സൌജന്യ വിദ്യാഭ്യാസം മുതലായ കാര്യങ്ങളിലും ആശങ്കകള്‍ നിലനില്‍ക്കുന്നതായി അദ്ദേഹം വിലയിരുത്തി.

നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരിലും തിരിച്ചു പോരാനുള്ള പ്രവണതയുണ്ടെങ്കിലും അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ഇപ്പോഴുള്ള അനാരോഗ്യകരമായ പ്രവണതകള്‍ ഇവയ്ക്ക് തടയിടുന്നുണ്ട്.എങ്കിലും ശമ്പളം പുനസ്ഥാപിക്കല്‍,ജോലി സമയം 2009 ന് മുമ്പിലുള്ള സ്ഥിതിയിലേയ്ക്ക് ക്രമപ്പെടുത്തല്‍ എന്നി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചാല്‍ നഴ്‌സിംഗ് മേഖലയിലും തിരിച്ചുവരവ് ഊര്‍ജിതമാവും.

ഐറിഷ് സിറ്റിസണ്‍ഷിപ്പ് എടുത്ത് ആസ്‌ട്രേലിയയ്ക്ക് കുടിയേറിയ നിരവധി മലയാളികളും ഇതേ താത്പര്യം പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടുന്നു.ആദ്യ കാല ആസ്‌ട്രേലിയന്‍ കുടിയേറ്റക്കാര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പിന്നീട് എത്തിയവര്‍ക്ക് ലഭിച്ചില്ല എന്നും വിലയിരുത്തപ്പെടുന്നു.

ഇവ കൂടാതെ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ വായ്പാ നയങ്ങളും ആസ്‌ട്രേലിയന്‍ ജീവിതത്തെ പിറകോട്ടടിക്കാന്‍ കാരണമാവുകയാണ്. 


Scroll To Top