Wednesday December 07, 2016
Latest Updates

കൂടിയ വിലയ്ക്ക് വിറ്റാല്‍ ഉടമ കുടുങ്ങും, ഡബ്ലിനിലെ ഭവനവിലയുടെ കുതിച്ചു കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി റവന്യൂ

കൂടിയ വിലയ്ക്ക് വിറ്റാല്‍ ഉടമ കുടുങ്ങും, ഡബ്ലിനിലെ ഭവനവിലയുടെ കുതിച്ചു കയറ്റം നിയന്ത്രിക്കാന്‍ നടപടികളുമായി റവന്യൂ

ഡബ്ലിന്‍: സര്‍ക്കാര്‍ ഓരോ വീടിനും റവന്യൂ നിശ്ചയിച്ചിരിക്കുന്ന വിലയില്‍ 15 % കൂടുതല്‍ വിലയില്‍ ആരെങ്കിലും വീട് വില്‍പ്പന നടത്തിയാല്‍ ഉടമയില്‍ നിന്നും വിശദികരണം തേടുമെന്ന് റവന്യൂവകുപ്പ്.അയര്‍ലണ്ടില്‍ പ്രത്യേകിച്ചും ഡബ്ലിനില്‍ സര്‍ക്കാര്‍ നിശ്ചിതമായ വാല്യുവേഷനെക്കാള്‍ വളരെ കൂടുതല്‍ വിലയ്ക്കാണ് ഇപ്പോള്‍ വില്പ്പന നടക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

ഈ സാഹചര്യത്തില്‍ റവന്യൂ കമ്മീഷണര്‍മാര്‍ ഡബ്ലിനിലെ പ്രോപ്പര്‍ട്ടി ടാക്‌സ് മാര്‍ഗനിര്‍ദേശങ്ങള്‍ അടിയന്തരമായി ഇപ്പോള്‍ പുനപരിശോധിക്കുകയാണ്.ഡബ്ലിനിലെ വീട് വില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് പ്രോപ്പര്‍ട്ടി ടാക്‌സ് പുനപരിശോധിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ പ്രോപ്പര്‍ട്ടി ടാക്‌സ് ബാന്‍ഡി നേക്കാള്‍ വില വര്‍ധിക്കുന്നതിന് ആനുപാതികമായി വീട്ടുടമസ്ഥര്‍ തങ്ങളുടെ പ്രോപ്പര്‍ട്ടിയെ പുതിയ വാല്യുവേഷന്‍ ബാന്‍ഡില്‍ കണക്കാക്കുന്നതായാണ് സംശയം. ഇതാണ് ഡബ്ലിനില്‍ മാത്രം വില കുതിച്ച ഉയരാന്‍ കാരണമെന്നാണ് റവന്യൂ അധികൃതരുടെ നിഗമനം. ഈ പശ്ചാത്തലത്തിലാണ് നടപടി.യാതൊരു കാരണവും ഇല്ലാതെയാണ് വീട്ടുടമസ്ഥര്‍ ഇങ്ങനെ വില കയറ്റിയിടുന്നത്.

ഒരു പ്രോപ്പര്‍ട്ടി യഥാര്‍ത്ഥ വാല്യുവേഷന്‍ ബാന്‍ഡിനേക്കാള്‍ 15 ശതമാനം കൂടിയ വിലക്ക് വിറ്റഴിച്ചാല്‍ ആ പ്രോപ്പര്‍ട്ടിയുടെ ഉടമയില്‍ നിന്ന് വിശദീകരണം തേടുമെന്നും റവന്യൂ അധികൃതര്‍ വ്യക്തമാക്കി. വീടുകള്‍ക്ക് സത്യസന്ധമായ മൂല്യനിര്‍ണയമാണ് നടത്തുന്നതെങ്കില്‍ പ്രശ്‌നമില്ല. എന്നാല്‍ 15 ശതമാനത്തിലധികം വില കൂട്ടി വിറ്റാല്‍ റവന്യൂ വകുപ്പില്‍ ബന്ധപ്പെടണമെന്ന കാര്യം പലര്‍ക്കും അറിയില്ലെന്ന് നികുതി ഉപദേശകനായി പ്രവര്‍ത്തിക്കുന്ന ഗ്രെഗ് മര്‍ഫി പറഞ്ഞു. 

ഏതെങ്കിലും വീടുടമസ്ഥര്‍ വിപണി വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ വില്‍പ്പന കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഉടമ വിശദീകരണം നല്‍കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുള്ളവര്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. 

Scroll To Top