Tuesday January 24, 2017
Latest Updates

അയര്‍ലണ്ടിലെ ടാക്‌സ് തട്ടിപ്പ് തടയാന്‍ റവന്യൂ വകുപ്പിന് പുതിയ അധികാരങ്ങള്‍

അയര്‍ലണ്ടിലെ ടാക്‌സ് തട്ടിപ്പ് തടയാന്‍ റവന്യൂ വകുപ്പിന് പുതിയ അധികാരങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്ന ടാക്‌സ് തട്ടിപ്പ് നേരിടാന്‍ റെവന്യൂ വകുപ്പിന് ശക്തമായ പുതിയ അധികാരങ്ങള്‍ നല്‍കി കൊണ്ട് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.ഇതോടെ അമ്പേഷണത്തിന് വിധേയരാവുന്നവരെ അറിയിക്കാതെ തന്നെ, ഏത് വ്യക്തിയുടെയും സ്വാകാര്യ സാമ്പത്തിക വിവരങ്ങള്‍ പരിശോധിക്കാന്‍ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാവും. 
കോടതിയുടെ അനുമതിയോടെ ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നികുതി വെട്ടിക്കുന്നവരെന്ന് കരുതുന്നവരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ഉദ്യേഗസ്ഥര്‍ക്ക് ശേഖരിക്കാം.

ഇത് കൂടാതെ റെവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംശയമുള്ളവരുടെ വീടും പരിസരവും വസ്തു വകകള്‍, വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ പരിശോധിക്കാനും അധിക അധികാരങ്ങള്‍ ലഭിക്കും. വിദേശത്തുള്ള കണ്‍ട്രോള്‍ഡ് കമ്പനികളിലേക്ക് സ്വത്ത് കടത്താനുള്ള ശ്രമങ്ങളെയും ഇവര്‍ക്ക് നേരിടാം. 

Scroll To Top