Thursday August 17, 2017
Latest Updates

രാജ്യാന്തര സ്വത്തുവിവരങ്ങള്‍ ഇന്നു കൂടി വെളിപ്പെടുത്താം

രാജ്യാന്തര സ്വത്തുവിവരങ്ങള്‍ ഇന്നു കൂടി വെളിപ്പെടുത്താം

ഡബ്ലിന്‍ :രാജ്യാന്തര സ്വത്തുവകകളെക്കുറിച്ച് വെളിപ്പെടുത്താന്‍ റവന്യൂ ഏര്‍പ്പെടുത്തിയ സമയപരിധി ഇന്നുവൈകിട്ടു വരെ നീട്ടി.റവന്യുകമ്മീഷ്ണറുടെ ഓഫിസാണ് ഇതു സംബന്ധിച്ച് അറിയിച്ചത്.ഞായറാഴ്ചയായിരുന്നു സ്വത്തുക്കള്‍ വെളിപ്പെടുത്തേണ്ടിയിരുന്ന അവസാന ദിവസം.അതാണ് ഇന്ന്  (മെയ് 4,വ്യാഴം)വൈകിട്ട് 5.30 വരെ കൂടി ദര്‍ഘിപ്പിച്ചത്.
ഇതിനിടെ ,ബ്രിട്ടന്‍ യൂറോപ്യന്‍ കസ്റ്റംസ് യൂനിയന്‍ വിടുന്നതിനെ തുടര്‍ന്നുണ്ടാകാവുന്ന കുഴപ്പങ്ങള്‍ റവന്യു അധികൃതര്‍ യുകെ കസ്റ്റംസ് അധികൃതരുമായി ചര്‍ച്ചചെയ്തു.ഇത് യുകെയുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകളിലൊന്നു മാത്രമാണെന്നു റവന്യു ചെയര്‍മാന്‍ നിയാല്‍ കോള്ളി പറഞ്ഞു.യൂറോപ്യന്‍ യൂനിയനും 27 അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകളുടെ ഭാഗമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.കസ്റ്റംസ് യൂണിയന്‍ സ്വതന്ത്രമായ വാണിജ്യം അനുവദിച്ചിട്ടുണ്ടെന്നും കോള്ളി കൂട്ടിച്ചേര്‍ത്തു

Scroll To Top