Wednesday November 22, 2017
Latest Updates

അയര്‍ലണ്ടിലെ റവന്യൂവകുപ്പ് 250 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു

അയര്‍ലണ്ടിലെ റവന്യൂവകുപ്പ് 250 ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു

ഡബ്ലിന്‍ : റവന്യു ജീവനക്കാരുടെ എണ്ണം 6400 ആക്കുന്നു.അതിനായി ഈ വര്‍ഷം 250 പേരെക്കൂടി റിക്രൂട്ട് ചെയ്യും.2016ല്‍ 540 ജീവനക്കാരെ നിയോഗിച്ചതായി ധനമന്ത്രി മൈക്കിള്‍ നൂനന്‍ വെളിപ്പെടുത്തിയിരുന്നു.ഓഡിറ്റ്,ഡെബ്ട് മാനേജ്മെന്റ്,നികുതി,നിയമവിദഗ്ധര്‍,ഡാറ്റാ അനലിസ്റ്റ്സ്,ഇക്കണോമിസ്റ്റ്സ്,ഐടി വിഭാഗം എന്നീ ഇനങ്ങളിലാണ് റിക്രൂട്മെന്റ് നടത്തുകയെന്ന് മൈക്കിള്‍ നൂനന്‍ പറഞ്ഞു.

ഈ വര്‍ഷം അവസാനം 150പേരെക്കൂടി നിയമിക്കുമെന്ന് റവന്യു വക്താവ് വെളിപ്പെടുത്തി.എക്സിക്യൂട്ടീവ് ഓഫിസര്‍ പാനലിലേക്ക് ഈ വര്‍ഷം 1000പേരില്‍ നിന്നും 80പേരെ നിയമിച്ചിട്ടുണ്ട്.എണ്ണ,പുകയില,മദ്യം എന്നീ മേഖലകളില്‍ നിന്നും 20മില്യണ്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കരുതുന്നത്.അതിനാല്‍ ഒട്ടേറെ തസ്തികകളില്‍ നിയമനം ആവശ്യമായി വരുമെന്ന് ധനമന്ത്രി മൈക്കിള്‍ നൂനന്‍ ഫിയന്ന ഫെയ്ലിന്റെ മൈക്കിള്‍ മക് ഗ്രാത്തിനു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

Scroll To Top