Thursday July 27, 2017
Latest Updates

പകരത്തിന് പകരം :ഐ എസ് ഭീകരപ്രവര്‍ത്തകയെ ജോര്‍ദാനും വധിച്ചു 

പകരത്തിന് പകരം :ഐ എസ് ഭീകരപ്രവര്‍ത്തകയെ ജോര്‍ദാനും വധിച്ചു 

അമ്മന്‍ : ജോര്‍ദാന്‍ പൈലറ്റിനെ ക്രൂരമായി ചുട്ടെരിച്ച ഇസ്ലാമിക്‌സ്റ്റേറ്റ് ഭീകരതയ്ക്ക് ജോര്‍ദാന്റെ മറുപടി. തടവിലായിരുന്ന ഭീകരപ്രവര്‍ത്തക സാജിത അല്‍ റിഷാവിയുടെ വധശിക്ഷ ജോര്‍ദാന്‍ നടപ്പാക്കി. തടവിലായിരുന്ന മറ്റൊരു ഭീകര പ്രവര്‍ത്തകനെയും ജോര്‍ദാന്‍ വധിച്ചു. 2005ല്‍ അമ്മാനിലെ ഹോട്ടലിലുണ്ടായ ബോംബു സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് സാജിത പിടിയിലായത്.

ലോകമനഃസാക്ഷിയെ ഞെട്ടിച്ച് കഴിഞ്ഞ ദിവസമാണ് ബന്ദിയാക്കിയ ജോര്‍ദാന്‍ പൈലറ്റ് കസാസ്‌ബെയെ ഐഎസ് ഭീകരര്‍ ജീവനോടെ ചുട്ടുകൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് കസാസ്‌ബെയെ ഭീകരര്‍ ബന്ദിയാക്കിയത്. കസാസാബെ പറത്തിയ വിമാനം ഐഎസ് ഭീകരര്‍ സിറിയന്‍ അതിര്‍ത്തിയായ റാഖയില്‍ വെടിവച്ചിടുകയായിരുന്നു. കസാസ്‌ബെ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇയാള്‍ ബന്ദിയാക്കപ്പെട്ടതായി പിന്നീട് തിരിച്ചറിഞ്ഞു. ജോര്‍ദാന്‍ ജയിലില്‍ കഴിയുകയായിരുന്ന ഭീകര വനിത സാജിത അല്‍ റിഷാവിയെ വിട്ടു കൊടുത്താല്‍ പൈലറ്റിനെ മോചിപ്പിക്കാമെന്ന് ഐഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജോര്‍ദാന്‍ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് പൈലറ്റിനെ വധിച്ചത്.

Scroll To Top