Sunday December 04, 2016
Latest Updates

മോണ്‍സിഞ്ഞോര്‍ പദവിയുടെ സ്ഥാനചിഹ്നങ്ങള്‍ സ്വീകരിച്ച  റവ.ഡോ ആന്റണി പെരുമായന് സഭയുടെ ആദരം

മോണ്‍സിഞ്ഞോര്‍ പദവിയുടെ സ്ഥാനചിഹ്നങ്ങള്‍ സ്വീകരിച്ച  റവ.ഡോ ആന്റണി പെരുമായന് സഭയുടെ ആദരം

ബെല്‍ഫാസ്റ്റ്: സീറോ മലബാര്‍ സഭയുടെ ആള്‍ അയര്‍ലണ്ട് കോ ഓര്‍ഡിനേറ്റര്‍ റവ.ഡോ ആന്റണി പെരുമായനെ കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വെച്ച് സ്ഥാനചിഹ്നം നല്‍കി മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി. 
നിയുക്ത മോണ്‍സിഞ്ഞോര്‍ റവ. ഡോ. ആന്റണി പെരുമായനെ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ രൂപത ബിഷപ് നോയല്‍ ട്രീനറിന്റെയും വൈദികരുടെയും അകമ്പടിയോടെ പ്രദക്ഷിണമായി സെന്റ് പോള്‍സ് പള്ളിയങ്കണത്തിലേക്ക് ആനയിച്ചു. 

mon 2പള്ളിയുടെ മദ്ബഹായില്‍ രൂപതാധ്യക്ഷന്‍ നോയല്‍ ട്രീനര്‍ സ്ഥാനചിഹ്നം നല്‍കി മോണ്‍സിഞ്ഞോര്‍ പദവിയിലേക്കു റവ. ഡോ. ആന്റണി പെരുമായനെ ഉയര്‍ത്തി. പ്രാര്‍ഥനാഗാനത്തോടെ ആരംഭിച്ച ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ എത്തിയവരെ പള്ളി വികാരി ആന്റണി ഡെല്‍വിന്‍ സ്വാഗതം ചെയ്തു. അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണെന്നു ശുശ്രൂഷമധ്യേ ബിഷപ് നോയല്‍ അനുസ്മരിച്ചു.ഫാ .ആന്റണി പെരുമായന്‍ നല്ല ഒരു ഇടയനും പ്രബോധകനും ഉപദേശകനും ആയിരിക്കട്ടെ എന്ന് അദ്ദേഹം ആശംസ നേര്‍ന്നു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദേശം ഫാ. പോള്‍ മോറെലി വായിച്ചു.തുടര്‍ന്ന് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ മോണ്‍സിഞ്ഞോറിന് ആശംസകള്‍ നേര്‍ന്നു. ബെല്‍ഫാസ്റ്റിലെ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി റീത്ത ഏബ്രഹാം, യൂത്ത് വിഭാഗം ലീഡര്‍ റഷിറ മോനച്ചന്‍, മതാധ്യാപകര്‍, കോര്‍ക്ക് സീറോ മലബാര്‍ സഭയ്ക്ക് വേണ്ടി സിറിയക് പി ജോസ്,മോനച്ചന്‍ (ലീംറിക്ക് )എന്നിവരും ആശംസകള്‍ നേര്‍ന്നു 

തുടര്‍ന്ന് ഫാ.ആന്റണി പെരുമായന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാ ബലിയില്‍ വൈദികരും സന്യസ്തരും ഉള്‍പ്പെടെ അഞ്ഞൂറോളം വിശ്വാസികള്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സിറിയക് പി. ജോസ്mon 5mon1mon g 3mon 9mon 9mon 10

 

Scroll To Top