Friday December 09, 2016
Latest Updates

നഴ്‌സിംഗ് റീറ്റെന്‍ഷന്‍ ഫീസ് കുറയ്ക്കുമോയെന്ന് നാളെയറിയാം 

നഴ്‌സിംഗ് റീറ്റെന്‍ഷന്‍ ഫീസ് കുറയ്ക്കുമോയെന്ന് നാളെയറിയാം 

ഡബ്ലിന്‍ :നഴ്‌സുമാരുടെ വര്‍ദ്ധിപ്പിച്ച റീറ്റെന്‍ഷന്‍ ഫീസ് കുറയ്ക്കണോ എന്നതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള ഐറിഷ് നഴ്‌സിംഗ് ബോര്‍ഡിന്റെ പ്രത്യേക സമ്മേളനം നാളെ (മാര്‍ച്ച് 3 ന് )ചേരും.ലഭ്യമായ വിവരമനുസരിച്ച് വര്‍ദ്ധിപ്പിച്ച ഫീസില്‍ ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഴ്‌സിംഗ് യൂണിയന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചു.

എന്‍ എം ബി ഐ വര്‍ദ്ധിപ്പിച്ച ഫീസില്‍ ഇളവ് പ്രഖ്യാപിച്ചില്ലെങ്കില്‍ സമര പരിപാടികളുമായി മുമ്പോട്ട് പോകാനാണ് യൂണിയനുകളുടെ തീരുമാനം എന്നറിയുന്നു.

വര്‍ദ്ധിപ്പിച്ച ഫീസ് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐ എന്‍ എം ഓ ലഞ്ച് ടൈം സമരം നടത്തുന്നുണ്ട്. 

Scroll To Top