Wednesday December 07, 2016
Latest Updates

ജനുവരി ആദ്യവാരം 100 യൂറോ റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കണമെന്ന് നഴ്‌സിംഗ് യൂണിയനുകള്‍, സംഘടനകള്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് നഴ്‌സിംഗ് ബോര്‍ഡ് 

ജനുവരി ആദ്യവാരം 100 യൂറോ റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കണമെന്ന് നഴ്‌സിംഗ് യൂണിയനുകള്‍, സംഘടനകള്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് നഴ്‌സിംഗ് ബോര്‍ഡ് 

ഡബ്ലിന്‍: റിറ്റെന്‍ഷന്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ സമരം ചെയ്യുന്ന നഴ്‌സിംഗ് സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാടുകളുമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് രംഗത്തെത്തി.ഫീസ് വര്‍ധന സംബന്ധിച്ച് നഴ്‌സിംഗ് യൂണിയനുകള്‍ തെറ്റിദ്ധരണയും ആശയക്കുഴപ്പവും പ്രചരിപ്പിക്കുകയാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. ഫീസ് വര്‍ധനയെക്കുറിച്ച് നഴ്‌സിംഗ് സംഘടനകള്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് മൗരാ പിഡ്ജിയോണ്‍ പറഞ്ഞു.
വാര്‍ഷിക രജിസ്‌ട്രേഷന്‍ ഫീസ് 100 യൂറോയില്‍ നിന്ന് 150 യൂറോ ആയി വര്‍ധിപ്പിച്ചത് പ്രതിഷേധാര്‍ഹമായതിനാല്‍ അത് അടയ്‌ക്കേണ്ടതില്ല എന്നാണു യൂണിയനുകളുടെ നിലപാട്. ഇതിനെതിരെ ഏതാനും മാസങ്ങളാണ് നഴ്‌സിംഗ് സംഘടനകള്‍ പ്രതിഷേധത്തിലാണ്

വരുന്ന ജനുവരി ഒന്നിന് മുന്‍പ് പുതുക്കിയ നിരക്കിലുള്ള ഫീസ് യാതൊരു കാരണവശാലും അടയ്‌ക്കേണ്ടതില്ല എന്നാണ് യൂണിയനുകളുടെ നിലപാട്.എന്നാല്‍ ജനുവരി 5 ന് ശേഷം പഴയ നിരക്കിലുള്ള 100 യൂറോ ഫീസ് അടയ്ക്കാനും യൂണിയനുകള്‍ അംഗങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.ജനുവരി 9 ന് മുന്‍പായി ഫീസ് അടയ്‌ക്കേണം. ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ഫെബ്രുവരി ആദ്യ വാരത്തില്‍  നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി ബോര്‍ഡ്  നഴ്‌സുമാര്‍ക്ക് വീണ്ടും കത്തയയ്ക്കുമെന്നും ബാക്കി തുക(50 യൂറോ) അപ്പോള്‍ അടച്ചാല്‍ മതിയാകുമെന്നുമാണ് യൂണിയനുകളുടെ നിലപാട്.

ഫീസ് അടയ്ക്കത്തവരെ ഏപ്രില്‍ മാസത്തിലെ രജിസ്റ്ററില്‍ നിന്നും നീക്കം ചെയ്യുകയുള്ളൂ എന്നും യൂണിയനുകള്‍ വെളിപ്പെടുത്തി.

ആരോഗ്യ മേഖലയിലെ മറ്റ് ജീവനക്കാരുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാതിരിക്കെ നഴ്‌സുമാരുടെ മാത്രം രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെയാണ് സംഘടനകളുടെ ഭാഗത്ത് നിന്ന് രൂക്ഷമായ പ്രതികരണം ഉയര്‍ന്നിരിക്കുന്നത്. കുറഞ്ഞ വരുമാനക്കാരായ നഴ്‌സുമാര്‍ക്ക് ഈ ഫീസ് വര്‍ധന സാമ്പത്തിക ബാധ്യതയാകുമെന്നും നഴ്‌സിംഗ് സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. 

ഫീസ് വര്‍ധനയ്‌ക്കെതിരെ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് നഴ്‌സുമാരുടെ യൂണിയനുകള്‍ ഉയര്‍ത്തുന്ന വാദഗതികള്‍ക്കെതിരെ ബോര്‍ഡ് രംഗത്ത് വന്നത്. 

സൈക്യാട്രിക് നഴ്‌സസ് അസോസിയേഷന്‍, സിപ്ടു തുടങ്ങിയ യൂണിയനുകള്‍ക്ക് അയച്ച കത്തിലാണ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് യൂണിയനുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 

നഴ്‌സുമാര്‍ റിറ്റെന്‍ഷന്‍ ഫീസ് ബഹിഷ്‌ക്കരിക്കുമോ എന്ന ആശങ്കകള്‍ അധികൃതര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ജനുവരി മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും.

റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കാത്ത നഴ്‌സുമാരെ പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കേണ്ടതില്ല എന്ന കര്‍ശന നിലപാടിലാണ് അധികൃതര്‍.റിറ്റെന്‍ഷന്‍ ഫീസ് അടയ്ക്കാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് എച്ച്.എസ്.ഇ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് വ്യക്തമാക്കി. 


Scroll To Top