Saturday December 10, 2016
Latest Updates

റീറ്റെന്‍ഷന്‍ ഫീസ് :നഴ്‌സിംഗ് ബോര്‍ഡ് അയയുന്നു,യൂണിയനുകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടായേക്കും 

റീറ്റെന്‍ഷന്‍ ഫീസ് :നഴ്‌സിംഗ് ബോര്‍ഡ് അയയുന്നു,യൂണിയനുകള്‍ക്ക് അനുകൂലമായി തീരുമാനം ഉണ്ടായേക്കും 

ഡബ്ലിന്‍:നഴ്‌സുമാരുടെ റീട്ടെന്‍ഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡും,നഴ്‌സിംഗ് യൂണിയനുകളും തമ്മില്‍ ഉടലെടുത്ത അഭിപ്രായ അനൈക്യം പരിഹൃതമാകുന്നതായി സൂചനകള്‍.വര്‍ദ്ധിപ്പിച്ച ഫീസ് ഈ വര്‍ഷത്തേയ്‌ക്കെങ്കിലും അടയ്‌ക്കേണ്ടി വരില്ലെന്ന ശുഭ പ്രതീക്ഷയിലാണ് ഐ എന്‍ എം ഓ.റീട്ടെന്‍ഷന്‍ ഫീസ് പിന്‍വലിയ്ക്കാതെ വലിയ്ക്കാതെ ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡുമായി ചര്‍ച്ചയ്ക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഐ എന്‍ എം ഓ.

മാര്‍ച്ച് ആദ്യവാരം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ റീട്ടെന്‍ഷന്‍ ഫീസ് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ബോര്‍ഡ് ഭാരവാഹികള്‍ നഴ്‌സസ് യൂണിയനെ അറിയിച്ചിട്ടുണ്ട്.അതിനു മുമ്പായി ഫീസ് അടയ്‌ക്കെണമെന്നു ആവശ്യപ്പെട്ട് യാതൊരു വിധ മുന്നറിയിപ്പ് കത്തുകളും നഴ്‌സുമാര്‍ക്ക് അയയ്ക്കില്ലെന്ന് ബോര്‍ഡ് യൂണിയനുകള്‍ക്ക് ഉറപ്പു നല്‍കി.


Scroll To Top