Sunday December 04, 2016
Latest Updates

തദ്ദേശ തിരഞ്ഞെടുപ്പ് :ഇനി കാത്തിരുപ്പ്,നാളെ ഫലം പ്രഖ്യാപിക്കും 

തദ്ദേശ തിരഞ്ഞെടുപ്പ് :ഇനി കാത്തിരുപ്പ്,നാളെ ഫലം പ്രഖ്യാപിക്കും 

കൊച്ചി :ഇന്നലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ കേരളം പുതിയ പഞ്ചായത്ത്/ നഗരസഭാ ജനപ്രതിനിധികളെ കാത്തിരിക്കുന്നു.വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ 8ന് തുടങ്ങും. ഇലക്ട്രോണിക് യന്ത്രങ്ങളായതിനാല്‍ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഫലമറിയാനാകും.

തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ രണ്ട് ഘട്ടം വോട്ടെടുപ്പും അവസാനിച്ചപ്പോള്‍ സംസ്ഥാനത്താകെ 77.35 ശതമാനം പോളിങ്. റീ പോളിങ് നടക്കാനുള്ളതിനാലും അന്തിമ കണക്ക് ലഭിക്കാത്തതിനാലും ഇതില്‍ മാറ്റമുണ്ടാകും.
അന്തിമ കണക്ക് വെള്ളിയാഴ്ച പ്രഖ്യാപിക്കും. വ്യാഴാഴ്ച നടന്ന രണ്ടാംഘട്ടത്തില്‍ 76.86 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടങ്ങളിലുമായി 76.32 ശതമാനമായിരുന്നു പോളിങ്.

രണ്ടാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്84 ശതമാനം. ഏറ്റവും കുറവ് തൃശ്ശൂര്‍ ജില്ലയില്‍70.02 ശതമാനം. കോട്ടയം79 ശതമാനം, പത്തനംതിട്ട74, പാലക്കാട്82.34, ആലപ്പുഴ77.50, മലപ്പുറം71 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ ശതമാനക്കണക്ക്. എറണാകുളം കോര്‍പ്പറേഷനില്‍ 68.4 ശതമാനവും തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 71 ശതമാനവും പോളിങ് നടന്നു.


Scroll To Top