മുഴുവന്‍ ഫലങ്ങളും പ്രഖ്യാപിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിലെ തിരഞ്ഞെടുപ്പില്‍ ഫലമറിയാനുള്ള അവസാന സീറ്റുകള്‍ക്ക് വേണ്ടിയുള്ള പൊരിഞ്ഞ മത്സരത്തിനൊടുവില്‍ ഫിനഗേല്‍, ലബര്‍ പാര്‍ട്ടികള്‍ ഓരോ സീറ്റുകള്‍ കൂടി നേടി.ഫൈന്‍ഗേല്‍ സ്ഥാനാര്‍ത്ഥി പീറ്റര്‍ ബര്‍ക്കും,ലേബറിന്റെ വില്ലി പെന്റോസുമാണ് മൂന്നു അഞ്ചു ദിവസം നീണ്ടുനിന്ന സൂക്ഷ്മ പരിശോധനകള്‍ക്കിടയില്‍ വിജയിച്ചത്.
ഒരു രാഷ്ട്രിയ പാര്‍ട്ടി എന്ന നിലയില്‍ ഐറിഷ് പാര്‍ലിമെന്റില്‍ പ്രസംഗിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനുമുള്ള അവകാശം ഇതോടെ ലേബര്‍ പാര്‍ട്ടിയ്ക്ക് ലഭിച്ചു.ഏഴംഗങ്ങള്‍ ഇല്ലെങ്കില്‍ ഈ അവകാശം പാര്‍ട്ടിയ്ക്ക് നഷ്ട്ടപ്പെട്ടെനെ.അവസാന സ്ഥാനത്ത് ജയിച്ചു കയറിയ പെന്റോസിന്റെ ഭൂരിപക്ഷം വെറും 7 വോട്ടാണ്.
ഫിനഗേലിന്റെ തന്നെ സ്ഥാനാര്‍ത്ഥി ജെയിംസ് ബാനോനാണ് അവസാന ഘട്ടം വരെ പൊരുതി പുറത്തായത്.