Wednesday December 07, 2016
Latest Updates

തകര്‍പ്പന്‍ വിജയം,മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേയ്ക്ക് എല്‍ ഡിഎഫ്

തകര്‍പ്പന്‍ വിജയം,മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലേയ്ക്ക് എല്‍ ഡിഎഫ്

തിരുവനന്തപുരം: എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെച്ച് അടുത്ത അഞ്ചുവര്‍ഷം കേരളം ഇടതുപക്ഷജനാധിപത്യമുന്നണി ഭരിക്കും. രണ്ടര മാസത്തോളം നീണ്ടുനിന്ന പ്രചാരണാഘോഷങ്ങള്‍ക്ക് പര്യവസാനമാവുമ്പോള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടുകയാണ് എല്‍ ഡി എഫ്.. ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. അഴിമതിയില്‍ മുങ്ങിയ ജനവിരുദ്ധ സര്‍ക്കാറിന് ജനങ്ങള്‍ മറുപടി നല്‍കിയപ്പോള്‍ തകര്‍ന്നത് ഭരണത്തുടര്‍ച്ചയെന്ന യു.ഡി.എഫിന്റെ സ്വപ്നം. ജനം ഇനി കാത്തിരിക്കുന്നത് എല്ലാം ശരിയാവുമോ എന്നറിയാന്‍.നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് ആദ്യ മണിക്കൂറില്‍ തന്നെ കേവല ഭൂരിപക്ഷത്തിനുള്ള ലീഡ് നേടിയിരുന്നു. ആകെയുള്ള 140 സീറ്റുകളില്‍ എല്‍.ഡി.എഫ് 91 സീറ്റുകളിലും യു.ഡി.എഫ് 47 ഇടത്തും പൂഞ്ഞാറില്‍ പി.സി ജോര്‍ജും വിജയിച്ചു.ഒപ്പം സംസ്ഥാനത്ത് ആദ്യ താമര വിരിയിച്ച് നേമത്ത് ഒ രാജഗോപാലിനും വിജയം.totta

ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ അവസരം നല്‍കിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ പ്രത്യേകത. നേമത്ത് ഒ.രാജഗോപാല്‍ 8671 വോട്ടിന് സി.പി.എമ്മിലെ ശിവന്‍കുട്ടിയെ പരാജയപ്പെടുത്തുകയായിരുന്നു. രാജഗോപാല്‍ 67813വോട്ട് നേടിയപ്പോള്‍ ശിവന്‍കുട്ടിക്ക് 59142 വോട്ടാണ് ലഭിച്ചത്. ഇടതുമുന്നണി വിട്ട് ജെ.ഡി.യു സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുരേന്ദ്രന്‍ പിള്ളക്ക് 13860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് തന്നെ കഴക്കൂട്ടം,വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, പാലക്കാട് ജില്ലയിലെ മലമ്പുഴ,പാലക്കാട്, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം,കാസര്‍കോട് മണ്ഡലങ്ങളിലും ബി.ജെ.പി രണ്ടാം സ്ഥാനത്തത്തെി.

ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും വിജയിച്ചു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയം. പാലായില്‍ വീണ്ടും കെഎം മാണി തന്നെ വിജയിച്ചു .ആറന്‍മുളയില് വീണ ജോര്‍ജ് വിജയിച്ചു.കൊടുവള്ളിയില്‍ ഇടതു സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് വിജയിച്ചു.

മലപ്പുറത്ത് ലീഗ് കോട്ടകളില്‍ വിള്ളല്‍ കാണുമ്പോള്‍ കണ്ണൂരില്‍ നികേഷ് കുമാറും ,മന്ത്രി കെ പി മോഹനനും പരാജയപ്പെട്ടു. ഇരിക്കൂറില്‍ കെ.സി ജോസഫ് പ്രതിസന്ധികളെ അതിജീവിച്ചു വന്‍മുന്നേറ്റം നടത്തി.

മലപ്പുറത്ത് താനൂരും,നിലമ്പൂരും എല്‍.ഡി.എഫ് ലീഡ് നേടി വിജയിച്ചു.

തൃശൂരും ഇടത്തേക്ക് ചായുന്ന കാഴ്ചയാണ്. കാല്‍നൂറ്റാണ്ടായി കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന തൃശൂര്‍ മണ്ഡലം സി.പി.ഐയിലെ വി.എസ് സുനില്‍കുമാര്‍ നേടി. പത്മജ വേണുഗോപാലാണ് ഇവിടെ തോറ്റത്.വടക്കാഞ്ചേരിയില്‍ ജയിച്ച അനില്‍ അക്കരയാണ് ജില്ലയിലെ ഏക യൂ ഡി എഫ് വിജയി.
പൂഞ്ഞാറില്‍ പി. സി ജോര്‍ജ് 27821 വോട്ടുകളുടെ ഭൂരിപക്ഷം നേടി.. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും മലമ്പുഴയില്‍ വിഎസും വന്‍ വിജയം നേടിയവരില്‍ ഉള്‍പ്പെടുന്നു. കൊല്ലത്ത് എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് മുന്നിലെത്തി.
ധര്‍മടത്ത് പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും വിജയിച്ചു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന് വിജയം. പാലായില്‍ വീണ്ടും കെഎം മാണി തന്നെ വിജയിച്ചു കേറി. ആറന്‍മുളയില് വീണ ജോര്‍ജ് വിജയിച്ചു. കൊടുവള്ളിയില്‍ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് വിജയിച്ചു.

മലപ്പുറത്ത് ലീഗ് കോട്ടകളില്‍ വിള്ളല്‍ കാണുമ്പോള്‍ കണ്ണൂരില്‍ നികേഷ് കുമാറും ,മന്ത്രി കെ പി മോഹനനും പരാജയപ്പെട്ടു.കോണ്‍ഗ്രസ് മന്ത്രിമാരായ കെ ബാബുവും,പി കെ ജയലക്ഷ്മിയും,പരാജയപ്പെട്ടവരില്‍ പെടുന്നു.

.

Scroll To Top