Monday December 05, 2016
Latest Updates

ആദ്യഫലങ്ങള്‍ ബ്രെക്‌സിറ്റിന് അനുകൂലം, ബ്രിട്ടണ്‍ പുറത്തേയ്ക്ക് ?

ആദ്യഫലങ്ങള്‍ ബ്രെക്‌സിറ്റിന് അനുകൂലം, ബ്രിട്ടണ്‍ പുറത്തേയ്ക്ക് ?

ഡബ്ലിന്‍:ബ്രെക്‌സിറ്റ് ഹിതപരിശോധനയുടെ ആദ്യഫലങ്ങളില്‍ ദൃശ്യമാകുന്നത് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിക്കുന്നുവെന്ന സൂചനകള്‍.ആകെയുള്ള 382 ലോക്കല്‍ അതോറിറ്റികളില്‍ 41 ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ 1,126,815 വോട്ടുകളോടെ 46 ശതമാനം വോട്ടുകളെ ഇ യൂവില്‍ തുടരാന്‍ ലഭിച്ചിട്ടുള്ളൂ.54 ശതമാനം വോട്ട്(1,307,353) ബ്രിട്ടണ്‍ പുറത്തു പോകണമെന്നുള്ള നിലപാടിനാണ്.

ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുമെന്ന് കരുതിയിരുന്ന ന്യൂ കാസില്‍ അടക്കമുള്ള മേഖലകള്‍ പിടിച്ചെടുത്തതു പോലെ നേരിയ ഭൂരിപക്ഷത്തിനായാലും ബാക്കിയുള്ള റിസള്‍ട്ട് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇ യൂ അനുകൂലവാദികള്‍.വോട്ടെണ്ണലിന്റെ ഗതി പുലര്‍ച്ചയോടെ അറിവായേക്കും.

Scroll To Top