Tuesday December 06, 2016
Latest Updates

ഇന്‍ഫെക്ഷന് സാധ്യത: താല ഹോസ്പിറ്റലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

ഇന്‍ഫെക്ഷന് സാധ്യത: താല ഹോസ്പിറ്റലില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം

ഡബ്ലിന്‍:ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുള്ള സാധ്യത മുന്നില്‍ക്കണ്ട് താല ഹോസ്പിറ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. കാര്‍ബാപെനം റെസിസ്റ്റന്റ് എന്ററോ ബാക്ടീരിയേസിയേ (Carbapenem-resistant Enterobacteriaceae) (CRE) എന്ന ബാക്ടീരിയ ഹോസ്പിറ്റലില്‍ വ്യാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.

രോഗികളില്‍ പലരിലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിക്കഴിഞ്ഞു. ഭേദമാക്കാവുന്ന ഗോരമാണെങ്കിലും ഇതിന്റെ ചികിത്സ ബുദ്ധിമുട്ടു നിറഞ്ഞതാണ്. ഹോസ്പിറ്റലില്‍ സന്ദര്‍ശകര്‍ക്ക് ഉച്ചയ്ക്ക് 2 മണിമുതല്‍ വൈകുന്നേരം 4 വരെയും, വൈകിട്ട് 6.30 മുതല്‍ 8.30 വരെയും മാത്രമേ പ്രവേശനമുള്ളൂവെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്ക് യാതൊരു കാരണവശാലും പ്രവേശനം നല്‍കില്ലെന്നും അറിയിപ്പിലുണ്ട് .

Scroll To Top