Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ വംശീയ ആക്രമണം പെരുകുന്നു: വര്‍ണ്ണവിവേചനത്തിനെതിരെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭത്തിന്

അയര്‍ലണ്ടില്‍ വംശീയ ആക്രമണം പെരുകുന്നു: വര്‍ണ്ണവിവേചനത്തിനെതിരെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രക്ഷോഭത്തിന്

ഡബ്ലിന്‍ :ഇന്ത്യാക്കാരടക്കം 15 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നേത്രുത്വത്തില്‍ അയര്‍ലണ്ടില്‍ പെരുകുന്ന വംശീയ അതിക്രമങ്ങള്‍ക്കെതിരേ നിയമനിര്‍മ്മാണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചു.ബലൂണിലും തുണിയിലും തീര്‍ത്ത ഹൃദയത്തിന്റെ രൂപങ്ങളുമായി ഗ്രാഫ്ടണ്‍ സ്ട്രീറ്റില്‍ ഒത്തു ചേര്‍ന്ന പ്രക്ഷോഭകര്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ എന്നത് പോലെ അയര്‍ലണ്ടിലും വര്‍ണ്ണവിവേചനത്തിനും വംശീയ വിവേചനത്തിനും എതിരെയുള്ള നിയമ നിര്‍മ്മാണം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടു.യൂറോപ്പില്‍ അയര്‍ലണ്ടില്‍ മാത്രമാണ് ഇത്തരം ഒരു നിയമം നിലവില്‍ ഇല്ലാത്തത് എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. മൂവായിരത്തോളം പേരാണ് ആക്ഷന്‍ എഗനസ്റ്റ് റേസിസം എന്ന സംഘടനയില്‍ ചുരുങ്ങിയ കാലം കൊണ്ട് അംഗങ്ങളായിരിക്കുന്നത്.

പഞ്ചാബില്‍ നിന്നും ഒറീസയില്‍ നിന്നുമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ഗ്രാഫ്ടണ്‍ സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

അയര്‍ലണ്ടില്‍ കുടിയേറ്റക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നു.ഇവയില്‍ കൂടുതലും വംശീയമായ അക്രമണങ്ങള്‍ ആണെന്നതാണ് ശ്രദ്ധേയം.പുതുവര്‍ഷത്തിലെ ആദ്യ രണ്ടു മാസങ്ങള്‍ പിന്നിട്ടപ്പോള്‍ വംശീയതയുടെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നത് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വാക്കുകള്‍കൊണ്ടുള്ളതോ ശാരീരികമായിട്ടുള്ളതോ ആയ ആക്രമണങ്ങള്‍ അയര്‍ലണ്ടില്‍ 800ശതമാനം എത്തി നില്‍ക്കുന്നതായാണ് പുതിയ വിവരങ്ങള്‍.ഇത്തരത്തിലുള്ള കണക്കുകള്‍ ഇപ്പോള്‍ ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

ഗാര്‍ഡ നടത്തിയ അന്വേഷണങ്ങളുടെയും സ്റ്റേഷനുകളില്‍ എത്തിയ പരാതികളുടെയും അടിസ്ഥാനത്തിലാണ് കണക്കുകള്‍ തയ്യാറാക്കിയിട്ടുള്ളത്.മുസ്ലീങ്ങള്‍ ,റുമാനിയ,തുടങ്ങിയ ചില രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ എന്നിവരാണ് കൂടുതലും അക്രമിക്കപ്പെടുന്നത്

ലഭിച്ചിരിക്കുന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടങും വെളിപ്പെടുത്തി

Scroll To Top