Saturday January 20, 2018
Latest Updates

മൈക്കിള്‍ നൂനന്‍ ഒഴിവാകുന്നു ധനകാര്യ മന്ത്രിയായി തുടരാനില്ല: മൈക്കിള്‍ നൂനന്‍

മൈക്കിള്‍ നൂനന്‍ ഒഴിവാകുന്നു ധനകാര്യ മന്ത്രിയായി തുടരാനില്ല: മൈക്കിള്‍ നൂനന്‍

ഡബ്ലിന്‍ :എന്‍ഡ കെന്നിക്കു പിന്തുടര്‍ച്ചക്കാരനെത്തുന്ന വേളയില്‍ ധനകാര്യ മന്ത്രിയായി താന്‍ തുടരാനില്ലെന്ന് മൈക്കിള്‍ നൂനന്‍ വെളിപ്പെടുത്തി.അടുത്ത പൊതുതിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ നിന്നും തന്നെ വിരമിക്കുമെന്നും ഇദ്ദേഹം പ്രസ്താനയില്‍ അറിയിച്ചു.അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല.

1981 മുതല്‍ ലിമെറിക്കിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് വലിയ അംഗീകാരമായാണ് കാണുന്നത്.2011മുതല്‍ ആറ് വാര്‍ഷിക ബജറ്റുകളും ഒരു സപ്ലിമെന്ററി ബജറ്റും അവതരിപ്പിച്ചു.പുതിയ ധനമന്ത്രിക്കു ചുമതലയേല്‍ക്കാനുള്ള അനുകൂല സമയമാണ് ഇത്.യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് നമ്മുടേത്.ഫുള്‍ എംപ്ലോയ്മെന്റിന്റെ മുനമ്പിലാണ് നമ്മള്‍ നില്‍ക്കുന്നത് മൈക്കിള്‍ നൂനന്‍ പറഞ്ഞു.

ഇതിനിടെ മൈക്കിള്‍ നൂനനെ പ്രശംസിച്ച് മുന്‍ പ്രധാനമന്ത്രി രംഗത്തുവന്നു. അനന്യസാധാരണമായ സേവനമാണ് ധനകാര്യമന്ത്രി നിര്‍വഹിച്ചതെന്ന് കെന്നി പറഞ്ഞു.മികച്ച രാഷ്ട്രീയ നേതാവും കിടയറ്റ പാര്‍ലമെന്റേറിയനുമാണ് മൈക്കിള്‍ നൂനാന്‍. ഐറീഷ് സമ്പദ് വ്യവസ്ഥയെ കെല്‍പ്പുള്ളതാക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്-കെന്നി പ്രസ്താവിച്ചു.

Scroll To Top