Monday December 18, 2017
Latest Updates

കെന്നിയുടെ പടിയിറക്കം വന്‍ ‘ഓഫറുകള്‍’ സ്വീകരിച്ച് …

കെന്നിയുടെ പടിയിറക്കം വന്‍ ‘ഓഫറുകള്‍’ സ്വീകരിച്ച് …

ഡബ്ലിന്‍ : പ്രധാനമന്ത്രി പദവും പാര്‍ട്ടി നേതൃ സ്ഥാനവും നഷ്ടമായ എന്‍ഡാ കെന്നിക്ക് ലഭിക്കുന്നത് വന്‍തുക. വമ്പന്‍ ലോട്ടറിയാണ് കെന്നിക്ക് കിട്ടിയതെന്നാണ് പൊതു നിരീക്ഷണം.378000 യൂറോയാണ് കെന്നിക്ക് പടിയിറങ്ങുന്നതിനുള്ള ആനുകൂല്യമായി ലഭിക്കുക.

മാത്രമല്ല, 126,000 യൂറോ വാര്‍ഷിക പെന്‍ഷനായും ലഭിക്കും. സോളിഡാരിറ്റി ടി ഡി മിക്ക്ബാറിയാണ് ഈ ലോട്ടറി ബോംബ് പൊട്ടിച്ചത്.പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി പാസ്‌ക്കല്‍ ഡോണോഹോയോട് ഇതു സംബന്ധിച്ചു ടി ഡി മിക്ക് ബാറി ചൂടേറിയ വാഗ്വാദവും നടത്തി.

പൊതു ജനങ്ങളുടെ പെന്‍ഷനും ശമ്പളം ശമ്പളവും ചര്‍ച്ചയിലിരിക്കെ സ്ഥാനഭ്രഷ്ടനാകുന്ന പ്രധാനമന്ത്രിക്കു നല്‍കുന്ന ഈ ‘ലോട്ടറിയെ’ എങ്ങനെ ന്യായീകരിക്കുമെന്നു ബാറി ചോദിച്ചു.ഇത്രയും വലിയൊരു തുകയ്ക്കു പുറമേ വന്‍ വാര്‍ഷിക പെന്‍ഷനും നല്‍കുന്നതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യമാണ്.

ദ്വിതല പേമെന്റ് സംവിധാനം നമ്മുടെ പുതിയ ചെറുപ്പക്കാരായ ജോലിക്കാര്‍ക്കും നല്‍കാനാവുമോ ബാറി ചോദിച്ചു.അടുത്തയാഴ്ച പൊതുമേഖലയിലെ വേതനം സംബന്ധിച്ച ചര്‍ച്ചകള്‍ മന്ത്രി ആരംഭിക്കാനിരിക്കുകയാണ്.പുതിയതായി ജോലിയിലെത്തുന്നവര്‍ക്ക് ദ്വിതല പേമെന്റ് സംവിധാനം നല്‍കാനാവുമോയെന്നതിനാണ് ചര്‍ച്ച നടക്കുന്നത്.രാജ്യത്തിനു വേണ്ടി എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുന്ന പൊതുജനത്തിന് മന്ത്രി നല്‍കുന്ന ഐക്യദാര്‍ഢ്യമാണ് കെന്നിക്കുള്ള ലോട്ടറിയെന്ന് ബാര്‍ പരിഹസിച്ചു.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച പാസ്‌കല്‍ ഡോണോഹോയെ വിവാദമുണ്ടാക്കാനുള്ള നീക്കമാണ് ബാറിന്റേതെന്നു പറഞ്ഞു.നിരന്തര വൈരം മനസ്സില്‍ സൂക്ഷിക്കുന്നതിനാലാണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Scroll To Top