Monday September 25, 2017
Latest Updates

കുട്ടികള്‍ക്കായി നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ ധ്യാനം ജൂലൈ 27 മുതല്‍ പോര്‍ട്ട് ലിഷില്‍ 

കുട്ടികള്‍ക്കായി നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ ധ്യാനം ജൂലൈ 27 മുതല്‍ പോര്‍ട്ട് ലിഷില്‍ 

ഡബ്ലിന്‍:ഇവാഞ്ചലൈസേഷന്‍ ടീം അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി ഒരുക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം ജൂലൈ 27 മുതല്‍ നാല് ദിവസങ്ങളിലായി (വ്യാഴം,വെള്ളി,ശനി,ഞായര്‍) പോര്‍ട്ട് ലീഷില്‍ നടത്തപ്പെടും.

പ്രീ ടീന്‍സിനായും(9 വയസ് മുതല്‍ 12 വയസ് വരെ)ടീന്‍സിനായും(13 വയസ് മുതല്‍ 16 വയസ് വരെ) കുട്ടികളെ രണ്ട് വിഭാഗമാക്കി തിരിച്ചാണ് റസിഡന്‍ഷ്യല്‍ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

പോര്‍ട്ട് ലീഷ് എന്‍ഫീല്‍ഡ് ഡ്രൈവിലെ ഡീ ലെ സാലസ് പാസ്റ്ററല്‍ സെന്ററില്‍ വ്യഴാഴ്ച രാവിലെ 9 മണിയ്ക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.കില്‍ഡെയര്‍ ബിഷപ്പ് ഡോ.ഡെന്നിസ് നറ്റ്‌ലി ആമുഖ സന്ദേശം നല്‍കും.
ഇംഗ്ലണ്ടില്‍ നിന്നുള്ള സെഹിയോന്‍ ടീമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് റസിഡന്‍ഷ്യൽ റിട്രീറ്റ് സമാപിക്കും.

ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ആന്റോ: 0870698898
ആന്‍:0857340862 

Scroll To Top