Wednesday December 07, 2016
Latest Updates

കുട്ടികള്‍ക്കായുള്ള ത്രിദിന റസിഡന്‍ഷ്യല്‍ ധ്യാനം ആഗസ്റ്റ് 3 മുതല്‍ കൗണ്ടി പോര്‍ട്ട്‌ലീഷില്‍

കുട്ടികള്‍ക്കായുള്ള ത്രിദിന റസിഡന്‍ഷ്യല്‍ ധ്യാനം ആഗസ്റ്റ് 3 മുതല്‍ കൗണ്ടി പോര്‍ട്ട്‌ലീഷില്‍

പോര്‍ട്ട്‌ലീഷ് : വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ നേതൃത്വത്തില്‍ 9 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കായ് 3 ദിവസത്തെ റെസിഡന്‍ഷ്യല്‍ ധ്യാനം 2015 ആഗസ്റ്റ് 3,4,5 തിയതികളില്‍ തിങ്കളാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് 5 വരെ മൗണ്ട് റാത്തിനു സമീപമുള്ള കാസില്‍ ടൗണിലെ ഡി ലാ സല്ലേ പാസ്ട്രല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ (OSB)& VOPM ടീം നയിക്കുന്നു. 
ഈ ധ്യാനത്തിലേക്ക് കുട്ടികളെ അയക്കുവാന്‍ താല്‍പര്യമുള്ള മാതാപിതാക്കള്‍ വോയ്‌സ് ഓഫ് പീസ് മിനിസ്റ്ററിയുടെ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാന സെന്റെറില്‍ തന്നെ കുട്ടികള്‍ക്ക് മൂന്നു ദിവസവും ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :
Silju0863408825
Sabu0871687778,
Monachan0877553271
Anish0879726281
വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ് 

Scroll To Top