Tuesday May 23, 2017
Latest Updates

അടിസ്ഥാന സൗകര്യ വികസന വായ്പ, ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

അടിസ്ഥാന സൗകര്യ വികസന വായ്പ, ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ തുക വായ്പയായി നല്‍കുന്നതിനെതിരെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘു രാം രാജന്റെ മുന്നറിയിപ്പ്. ഇങ്ങനെ കൂടുതലായി നല്‍കുന്ന വായ്പകള്‍ രാജ്യത്തെ സാമ്പത്തിക സന്തുലനത്തെ ബാധിക്കുമെന്നും, ഇത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം വിലയിരുത്തി.

രാജ്യത്തെ ബാങ്കുകളുടെ നോണ്‍ പെര്‍ഫോമിംഗ് അസ്സറ്റ് 2014 ഡിസംബറോടെ മൂന്നു ലക്ഷം കോടി പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 204 കല്ക്കരി പാടങ്ങളുടെ അനുമതി സുപ്രീം കോടതി റദ്ധാക്കിയതോടെ വിദ്യുച്ഛക്തി മേഖലയിലും കടുത്ത പ്രതിസന്ധിയാണ് കാത്തിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ എന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിദ്ധ്യത്തിലായിരുന്നു രഘു രാം രാജന്റെ പരാമര്‍ശം.

 

Scroll To Top