Sunday October 22, 2017
Latest Updates

റെസ്‌ക്യൂ 116 അപകടം: തകര്‍ന്ന കോപ്റ്ററിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തു

റെസ്‌ക്യൂ 116 അപകടം: തകര്‍ന്ന കോപ്റ്ററിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെടുത്തു

കോര്‍ക്ക്:കടലില്‍ തകര്‍ന്നുവീണ റെസ്‌ക്യൂ 116 ഹെലികോപ്റ്ററിനുള്ളില്‍ നിന്നും കാണാതായ ക്രൂ മെമ്പര്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇദ്ദേഹം ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതായ മറ്റ് രണ്ട് പേര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. മാര്‍ച്ച് 14ന് പുലര്‍ച്ചെ ബ്ലാക്ക്സോഡിനു സമീപം തകര്‍ന്ന കോപ്റ്ററിലെ ക്യാപ്റ്റനെ മരിച്ച നിലയില്‍ കണ്ടെത്തുകയും മറ്റ് മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരായ മാര്‍ക്ക് ഡഫി, സിയാറന്‍ സ്മിത്ത്, പോള്‍ ഓംസ്ബി എന്നിവരെ കാണാതാകുകയുമായിരുന്നു. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹം ആരുടേതാണെന്നറിയാന്‍ ശ്രമം നടത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം തെരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. കോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ അടുത്ത ആഴ്ച ആദ്യത്തോടെ അപകടകാരണം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ബ്ലോക്ക്ബോക്സ് യുകെയിലെ എയര്‍ ആക്സിഡന്റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ചിലേയ്ക്ക് അയയ്ക്കും.

Scroll To Top