Saturday December 03, 2016
Latest Updates

കെന്നി കേഴുന്നു:’അയര്‍ലണ്ടിനെ രക്ഷിക്കാന്‍ കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ സഹായിക്കണം !’

കെന്നി കേഴുന്നു:’അയര്‍ലണ്ടിനെ രക്ഷിക്കാന്‍ കൂട്ടുകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ സഹായിക്കണം !’

ഡബ്ലിന്‍: രാജ്യത്തെ രക്ഷിക്കാന്‍ കൂട്ടുമന്ത്രിസഭയുണ്ടാക്കാന്‍ സഹായിക്കണമെന്ന് കാവല്‍ പ്രധാനമന്ത്രി എന്‍ഡ കെന്നി ഫിയന്ന ഫാളിനോട് അഭ്യര്‍ത്ഥിച്ചു. കൂട്ടുകക്ഷി ഭരണത്തിനായുള്ള ക്ഷണം ഫിയന്ന ഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ നിരസിച്ചതിനെത്തുടര്‍ന്നാണ് കെന്നി വീണ്ടും വാഗ്ദ്ദാനവുമായി എത്തിയത്.

രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാനായി രാഷ്ട്രീയ വൈരം മറക്കണമെന്നും സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കണമെന്നുമാണ് കെന്നി പറഞ്ഞത്. ഇത് സംബന്ധിച്ച് മൈക്കല്‍ മാര്‍ട്ടിനും, 15 സ്വതന്ത്ര ടി.ഡിമാര്‍ക്കും കെന്നി കത്തെഴുതി.

എല്ലാവര്‍ക്കും ഭരണപങ്കാളിത്തം നല്‍കുന്ന സുസ്ഥിര ഗവണ്‍മെന്റ് രൂപീകരിക്കാനാണ് തന്റെ ശ്രമമെന്നു പറഞ്ഞ കെന്നി, രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ അത്തരമൊരു സര്‍ക്കാരിനു മാത്രമേ കഴിയൂ എന്നും കൂട്ടിച്ചേര്‍ത്തു. മാര്‍ട്ടിന്‍ ഈ നിര്‍ദ്ദേശം സ്വീകരിക്കുന്ന പക്ഷം ഫിയന്ന ഫാളും ഫിന്‍ ഗേലും തമ്മിലുള്ള 90 വര്‍ഷത്തെ രാഷ്ട്രീയ വൈരത്തിന് അന്ത്യമാകുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നില്ലെങ്കില്‍ രാജ്യം വീണ്ടും ഇലക്ഷനിലേയ്ക്കു നീങ്ങുമെന്ന സ്ഥിതിയും നിലവിലുണ്ട്.

കെന്നിയോടൊപ്പംസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സഹായിക്കണമെന്ന് സ്വതന്ത്ര ടി ഡി മാരും മൈക്കില്‍ മാര്‍ട്ടിനോട് അഭ്യര്‍ധിച്ചിട്ടുണ്ട്,ഈ ആവശ്യവുമായി ഇന്ന് ടി ഡി മാര്‍ മൈക്കില്‍ മാര്‍ട്ടിനെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Scroll To Top