Sunday December 11, 2016
Latest Updates

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ഡബ്ലിനില്‍:ഒരുക്കങ്ങളായി

ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷം ഡബ്ലിനില്‍:ഒരുക്കങ്ങളായി

ഡബ്ലിന്‍ ;ഭാരതത്തിന്റെ 67 മത് റിപ്പബ്ലിക് ദിനാഘോഷത്തിന് അയര്‍ലണ്ടൊരുങ്ങി.

ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തിലുള്ള ആഘോഷ ചടങ്ങുകള്‍ ജനുവരി 26(ഇന്ന്-ചൊവ്വാഴ്ച്ച) സ്റ്റിലോര്‍ഗന്‍ എന്‍ 11 ന് സമീപമായുള്ള ഫോക്‌സ്‌റോക്കിലെ നോക്‌സിന്നയിലുള്ള ഇന്ത്യ ഹൗസില്‍ വച്ചായിരിക്കും നടത്തപ്പെടുക.

രാവിലെ 10 മണിയ്ക്ക് അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ദേശീയ പതാക ഉയര്‍ത്തി ചടങ്ങിന് തുടക്കം കുറിക്കും. ദേശീയ ഗാനം ആലപിക്കുകയും അതിനു ശേഷം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സന്ദേശം അമ്പാസിഡര്‍ വായിക്കുകയും ചെയ്യും.

ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്ന അയര്‍ലണ്ടിലെ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.പങ്കെടുക്കുന്നവര്‍ 9.45 ന് എങ്കിലും ഇന്ത്യാ ഹൗസില്‍ എത്തണം .

Scroll To Top